ചോദ്യങ്ങള്‍ മാത്രമാണ് ഉന്നയിച്ചത് ; യുകെ പരാമര്‍ശങ്ങളില്‍ പാര്‍ലമെന്റ് സമിതിക്ക് മുമ്പില്‍ വ്യക്തത വരുത്തി രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച് ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തില്‍ ബിജെപിയുടെ വിമര്‍ശനം തുടരുന്നതിനിടെ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അധ്യക്ഷതയില്‍ നടന്ന ജി-20 അധ്യക്ഷത സംബന്ധിച്ച കൂടിയാലോചനാ സമിതി യോഗത്തിലാണ് രാഹുലിന്റെ വിശദീകരണം. പരാമര്‍ശങ്ങളില്‍ രാഹുല്‍ വ്യക്തത വരുത്തിയെന്നും ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ മറ്റൊരു രാജ്യത്തോടും ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയുടെ ജനാധിപത്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രമാണ് താന്‍ ഉന്നയിക്കുന്നതെന്നും അത് ആഭ്യന്തര കാര്യമാണെന്നും രാഹുല്‍ സമിതിക്ക് മുമ്പാകെ പറഞ്ഞു. അത് അവര്‍ തന്നെ പരിഹരിക്കും. ഇക്കാര്യത്തില്‍ തനിക്ക് വിശ്വാസമുണ്ട്. തന്നെ ദേശവിരുദ്ധനെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി അവകാശപ്പെടുന്ന രീതിയിലല്ല താന്‍ സംസാരിച്ചതെന്നും രാഹുല്‍ പറഞ്ഞു.

ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ എതിര്‍പ്പുമായി ബിജെപി എംപിമാര്‍ രംഗത്തെത്തി. ഇതോടെ ഈ വിഷയത്തില്‍ സംസാരിക്കാന്‍ ഇത് ഉചിതമായ വേദിയല്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി. ഇതോടെ സമിതി അധ്യക്ഷന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇടപെട്ടു. രാഹുല്‍ ഗാന്ധി ജി20 വിഷയത്തില്‍ മാത്രം സംസാരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജി-20 അധ്യക്ഷപദവി എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പലരും ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി എംപിമാര്‍ കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യത്തിലെ ഏറ്റവും വലിയ കളങ്കമാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ചില എംപിമാര്‍ സന്ദര്‍ഭത്തിന് പുറത്താണ് സംസാരിച്ചതെന്നും അവര്‍ക്കെല്ലാം താന്‍ മറുപടി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.

ഇതോടെ യോഗത്തിന്റെ വിഷയമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമല്ലെന്നും ജയശങ്കര്‍ പറഞ്ഞു. എന്തു വേണമെങ്കിലും പാര്‍ലമെന്റില്‍ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിയെക്കുറിച്ചുള്ള വിദേശകാര്യ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അധ്യക്ഷനായി. സജീവമായ പങ്കാളിത്തത്തിന് അംഗങ്ങള്‍ക്ക് നന്ദി,” വിദേശകാര്യ മന്ത്രി ട്വീറ്റില്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക ; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം ; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...