ജയിലിൽ നിന്ന് ഡൽഹി വിദ്യാർത്ഥികൾക്ക് സിസോദിയയുടെ സന്ദേശം

For full experience, Download our mobile application:
Get it on Google Play

ദില്ലി; ജയിലില്‍ നിന്ന് ഡല്‍ഹി വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെ സന്ദേശം. ”എനിക്ക് സുഖമാണ്- ഞാന്‍ എവിടെയായിരുന്നാലും. എന്നെക്കുറിച്ച് വിഷമിക്കേണ്ടതില്ല. നിങ്ങളുടെ പഠനത്തില്‍ ശ്രദ്ധിക്കുക, തന്റെ മുന്‍ ഉപമുഖ്യമന്ത്രിയ്ക്കായി കെജ്രിവാളാണ് സിസോദിയയുടെ സന്ദേശം വായിച്ചത്. ഡല്‍ഹി മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്.

‘ഇന്ന് ഞങ്ങളുടെ കൂടെ മനീഷ് ജി ഇല്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ചില വിദ്യാര്‍ത്ഥികള്‍ എന്റെ അടുത്തേക്ക് നടന്ന് അവരെ കാണാനില്ലെന്ന് പറഞ്ഞു. അധ്യാപകരുള്‍പ്പെടെ എല്ലാവരും അവരെ മിസ് ചെയ്യുന്നു എന്ന് ഞാന്‍ പറഞ്ഞു. കള്ളക്കേസുകള്‍ ചുമത്തിയാണ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതെന്ന് കുട്ടികള്‍ പറഞ്ഞു. അത് ലോകം മുഴുവന്‍ അറിയാമെന്ന് ഞാന്‍ മറുപടി നല്‍കി- കെജ്രിവാള്‍ പറഞ്ഞു.”അദ്ദേഹം ജയിലില്‍ തുടരുകയാണ്. എന്നിട്ടും നിങ്ങളുടെ വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും കുറിച്ച് അദ്ദേഹം ആശങ്കാകുലനാണ്. നിങ്ങള്‍ നന്നായി സ്‌കോര്‍ ചെയ്യണം. ദൈവം അദ്ദേഹത്തെ പരീക്ഷിക്കുകയാണ്, പക്ഷേ അദ്ദേഹം നൂറു ശതമാനം മാര്‍ക്കോടെ പുറത്തുവരും, കെജ്രവാള്‍ കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...