ബിജെപിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് മാത്രമെ സാധിക്കൂ ; സാമ്പത്തിക നയം രാജ്യത്തെ തകർത്തു – ഡി.രാജ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ബിജെപിയുടെ സാമ്പത്തിക നയം രാജ്യത്തെ തകർത്തുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ തോല്‍പിക്കുന്നതില്‍ പ്രായോഗിക സമീപനം വേണം. അതിന് എന്ത് ചെയ്യാനാകുമെന്ന് എല്ലാ പാര്‍ട്ടികളും ചിന്തിക്കണം. കഴിഞ്ഞ കാലങ്ങളില്‍ ജീവിക്കാതെ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. ബിജെപിയെ തോല്‍പിക്കുക മുഖ്യ ലക്ഷ്യമെന്നും രാജ പറഞ്ഞു.

ആർഎസ്എസ് രാജ്യത്തിന് തന്നെ ഭീഷണിയാണെന്ന് ഡി.രാജ വ്യക്തമാക്കി.ആർഎസ്എസിനെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് മാത്രമെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷവും മതേതര പാർട്ടികളും പ്രാദേശിക പാർട്ടികളും ഒന്നിക്കണം. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണം പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമാണെന്നും രാഷ്ട്രീയമായും ആശയപരമായും ആർഎസ്എസിനെ പരാജയപ്പെടുത്തണമെന്നും ഡി.രാജ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...