തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയ സാധ്യത മാത്രം മാനദണ്ഡം ; അഡ്വ. സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടുത്ത് നടക്കുവാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് വിജയ സാദ്ധ്യത മാത്രം മാനദണ്ഡമാക്കിയായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുവാൻ ചേർന്ന ജില്ലാ കോൺസ് കമ്മിറ്റി നേതൃസമ്മേളനം പത്തനംതിട്ട രാജീവ്ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി തീരുമാനം അനുസരിച്ച് തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഹൃഹസമ്പർക്ക പരിപാടി സെപ്റ്റംബർ 30 -ന് മുമ്പ് പൂർത്തികരിക്കണമെന്നും പരിപാടിയുമായി സഹകരിക്കാത്ത എല്ലാ തലങ്ങളിലുമുള്ള നേതാക്കൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തി അധികാരത്തിൻ വരുവാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ പ്രത്യേക അജണ്ഡയുടെ ഭാഗമാണെന്നും ഇതിനെതിരെ വ്യാപകമായ പ്രതിഷേധ, പ്രചണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.

ഡി.സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി സി രാഷ്ട്രീയ കാര്യസമിതി അംഗം ആന്റോ ആന്റണി എം.പി, ജനറൽ സെക്രട്ടറിമാരായ എം. എം നസീർ, പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.ശിവദാസൻ നായർ, പി. മോഹൻരാജ് നേതാക്കളായ പന്തളം സുധാകരൻ, ഡോ. ജെ.എസ് അടൂർ, മലേത്ത് സരളദേവി, എ. ഷം സുദ്ദീൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, എൻ. ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ്‌ വരിക്കാണാമല, മാത്യു കുളത്തുങ്കൽ, അനിൽ തോമസ്, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, റോബിൻ പീറ്റർ, ടി കെ സാജു, കെ.കെ. റോയിസൺ, റെജി തോമസ്, തോപ്പിൽ ഗോപകുമാർ, എസ്.വി പ്രസന്നകുമാർ, ഹരികുമാർ പുതങ്കര,
ലിജു ജോർജ്ജ്, റോജി പോൾ, ഡാനിയേൽ, കെ.വി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹൈക്കോടതിയുടെ അനുമതി ലഭിച്ചില്ല ; പാലിയേക്കരയിൽ പുതുക്കിയ ടോൾ തത്കാലം പിരിക്കില്ല

0
പാലിയേക്കര : ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം...

നേപ്പാൾ മിന്നൽ പ്രളയം : മരണസംഖ്യ 950 കടന്നു ; 650ലേറെ പേരെ ഇനിയും...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളിൽ...

‘ഓരോ കേസും എനിക്ക് കിട്ടുന്ന ഓരോ മെഡലുകളാണ്‌, കേസുകൾ ചാർജ് ചെയ്തുകൊണ്ടേയിരിക്കൂ’ ; ...

0
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിലെ ശുദ്ധീകരണത്തിൽ...

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...