തോക്കുപയോഗിച്ച്‌ കളിക്കുന്നതിനിടെ എട്ട് വയസുകാരന്‍റെ വെടിയേറ്റ് ഒരുവയസുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ഫ്ലോറിഡയില്‍ പിതാവിന്റെ തോക്കുപയോഗിച്ച്‌ കളിക്കുന്നതിനിടെ എട്ട് വയസുകാരന്റെ വെടിയേറ്റ് ഒരുവയസുകാരി മരിച്ചു. പിതാവിന്റെ കാമുകിയുടെ കുട്ടിയാണ് മരിച്ചത്. സംഭവത്തെതുടര്‍ന്ന് കുട്ടിയുടെ പിതാവ് റോഡ്രിക് റാന്‍ഡലിനെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. കുറ്റകരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് 45കാരനായ റാന്‍ഡലിനെ അറസ്റ്റ് ചെയ്തതത്.

തന്റെ കാമുകിയെ കാണാനായി മകനോടൊപ്പം ഹോട്ടലിലെത്തിയതായിരുന്നു റാന്‍ഡല്‍. കാമുകി രണ്ടുവയസുള്ള ഇരട്ടകുട്ടികളെയും ഒരുവയസുള്ള മകളെയും കൂടെ കൂട്ടിയിരുന്നു. തുടര്‍ന്ന് റാന്‍ഡല്‍ പുറത്തേക്ക് പോയ സമയത്ത് തോക്ക് എവിടെയാണ് വെച്ചതെന്ന് മനസിലാക്കിയ കുട്ടി തോക്ക് എടുത്ത് കളിക്കുകയും ഒരുവയസുള്ള കുഞ്ഞിന് വെടിയേല്‍ക്കുകയായിരുന്നു. കൂടാതെ രണ്ടുവയസുള്ള ഇരട്ടകളില്‍ ഒരാള്‍ക്കും വെടിയേറ്റ് സാരമായി പരിക്കേറ്റിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ റാന്‍ഡലിന് തോക്ക് കൈവശം വെക്കുന്നതിന് വിലക്കുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രാജ്യത്ത് നേരത്തെയും സമാന സംഭവങ്ങള്‍ നടന്നിരുന്നു. ക്ലോസറ്റുകള്‍, ഡ്രോയറുകള്‍, പേഴ്‌സുകള്‍ എന്നിവിടങ്ങളില്‍ അശ്രദ്ധമായി സൂക്ഷിച്ച ലോഡുചെയ്ത തോക്കുകള്‍ എടുത്ത് കുട്ടികള്‍ അബദ്ധവശാല്‍ സ്വയമോ അല്ലെങ്കില്‍ മറ്റാരെയെങ്കിലുമോ വെടിവയ്ക്കുന്ന കേസുകള്‍ കൂടിവരുന്നതായി എവരിടൗണ്‍ ഫോര്‍ ഗണ്‍ സേഫ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ, പ്രായപൂര്‍ത്തിയാകാത്തവരുടെ ‘മനപ്പൂര്‍വമല്ലാത്ത വെടിവയ്പ്പുകള്‍’ ഓരോ വര്‍ഷവും ശരാശരി 350 മരണങ്ങള്‍ക്ക് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് വെബ്‌സൈറ്റിലെ കണക്കുകളനുസരിച്ച്‌ ആത്മഹത്യകള്‍ ഉള്‍പ്പെടെ അമേരിക്കയില്‍ പ്രതിവര്‍ഷം ഏകദേശം 40,000 മരണങ്ങള്‍ക്ക് തോക്കുകള്‍ കാരണമാകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...