കോഴിക്കോട് : കോഴിക്കോട് സൗത്തില്‍ മുസ്ലീം ലീഗിന്റെ ഏക വനിത സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ് പരാജയപ്പെട്ടു. എല്‍ഡിഎഫിന്റെ അഹമ്മദ് ദേവര്‍ക്കോവില്‍ വിജയിച്ചു.
നേമത്ത് എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നു. വി ശിവന്‍കുട്ടി 2330 വോട്ടിന് മുന്നില്‍. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടി. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയെ പിന്തള്ളി പി സി വിഷ്ണുനാഥിന് 4600 ല്‍ പരം വോട്ടിന് മുന്നില്‍. പുഞ്ഞാറില്‍ പിസി ജോര്‍ജ് തോറ്റു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചു. ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്. പുതുക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ രാമചന്ദ്രന്‍ വിജയിച്ചു. ഫിറോസ് കുന്നംപറമ്പിലിന്റെ ഭൂരിപക്ഷം 100ലേക്ക് ചുരുങ്ങി.