ഇതാണോ തലമുറമാറ്റം ? ; 64 വയസ്സുള്ള രമേശ്‌ ചെന്നിത്തലക്ക് പകരം 60 വയസ്സുള്ള വി.ഡി.സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വി.ഡി.സതീശനോ, രമേശ് ചെന്നിത്തലയോ? ആരാവും പുതിയ പ്രതിപക്ഷ നേതാവ്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും തീരുമാനം വൈകുന്നത് പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ കാരണമെന്നാണ് സൂചന. വി.ഡി.സതീശനായി യുവനേതാക്കള്‍ നിലയുറപ്പിക്കുമ്പോഴും എ ഗ്രൂപ്പിന്റെ സ്വരമായ ഉമ്മന്‍ ചാണ്ടി ചെന്നിത്തലയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് കരുതുന്നു. ചെന്നിത്തല മാറണമെന്ന് ആവശ്യപ്പെടുന്നവരുടേത് വെറും ആവേശം മാത്രമാണെന്നും പാര്‍ട്ടിയെ ചലിപ്പിക്കാന്‍ അതു മതിയാവില്ലെന്നും ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന. ഉമ്മന്‍ ചാണ്ടിയുമായും കേരളത്തിലെ മറ്റു നേതാക്കളുമായും സംസാരിച്ച്‌ ഇന്നു തന്നെ നേതൃത്വം തീരുമാനത്തിലെത്തിയേക്കും.

പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരാന്‍ ചെന്നിത്തലയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥാനം ഒഴിയുന്നത് പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ തന്റെ പേരില്‍ വരുന്നതിനു തുല്യമാവുമെന്നാണ് ചെന്നിത്തല കരുതുന്നത്. ഇക്കാര്യം അദ്ദേഹം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചെന്നിത്തല കഴിഞ്ഞ ടേമില്‍ നന്നായി പ്രവര്‍ത്തിച്ചുവെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. തലമുറമാറ്റം അനിവാര്യമാണെന്നാണ് യുവനേതാക്കളുടെ വാദം. എന്നാല്‍ ഈ പറയുന്നതില്‍ ഒരുകഴമ്പും ഇല്ലെന്ന് മറുവിഭാഗം പറയുന്നു. 64 വയസ്സുള്ള രമേശ്‌ ചെന്നിത്തലക്ക് പകരം കൊണ്ടുവരുന്ന വി.ഡി.സതീശന് 60 വയസ്സായി എന്നും ഇവര്‍ വാദിക്കുന്നു. നാലുവയസ്സിന്റെ വ്യത്യാസമാണോ തലമുറ മാറ്റം എന്നുപറയുന്നത് എന്നാണ് ഇവരുടെ ചോദ്യം.

അതിനിടെ ഉമ്മന്‍ ചാണ്ടിയെ കെപിസിസി നേതൃത്വത്തില്‍ കൊണ്ടുവന്നുള്ള മാറ്റവും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി വിസമ്മതിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...