തണ്ണിത്തോട്, കോന്നി പഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തണ്ണിത്തോട്, കോന്നി പഞ്ചായത്തുകളില്‍ അടിയന്തിര യോഗം ചേര്‍ന്നു. രോഗികളുടെ എണ്ണവും ടിപിആറും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് എംഎല്‍എ നേരിട്ട് യോഗം വിളിച്ചത്.

തണ്ണിത്തോട്ടില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ണീറ കോവിഡ് സെന്റര്‍ ഡൊമിസിലറി കെയര്‍ സെന്ററാക്കി മാറ്റി മേയ് 24 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരും. എല്ലാ ദിവസവും തണ്ണിത്തോട് പഞ്ചായത്തില്‍ കോവിഡ് അവലോകനം നടത്തി നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. ആംബുലന്‍സ് ഉള്‍പ്പടെ അഞ്ചു വാഹനം യാത്രയ്ക്കായി പഞ്ചായത്ത് ക്രമീകരിക്കണം. സമൂഹ അടുക്കള ഉടന്‍ ആരംഭിക്കാനും തീരുമാനമായി.

വോളന്റിയര്‍മാര്‍ക്ക് ബാഡ്ജ് നല്കി സേവനത്തിനിറക്കും. പഞ്ചായത്തിന്റെ ഭാഗത്ത് നല്ല ജാഗ്രത ഉണ്ടാകണമെന്നും വീഴ്ച ഉണ്ടായാല്‍ സ്ഥിതി അപകടകരമായി മാറുമെന്നും എംഎല്‍എ പറഞ്ഞു.
കോന്നി പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. താലൂക്ക് അശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രം സ്ഥലപരിമിതി മൂലം റിപ്പബ്ലിക്കന്‍ സ്‌കൂളിലേക്കു മാറ്റാന്‍ തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു രോഗം വന്നാല്‍ പ്രത്യേകം മാറ്റി സംരക്ഷണം ഒരുക്കണം. വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനമായി.

എംഎല്‍എയെ കൂടാതെ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എസ്.ശ്രീകുമാര്‍, കോന്നി തഹസീല്‍ദാര്‍ എ.എസ് നസിയ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എ കുട്ടപ്പന്‍, സുലേഖ.വി.നായര്‍, മറ്റ് ജനപ്രതിനിധികള്‍, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...