പത്തനംതിട്ട : ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ 50-ാം വാർഷികാഘോഷം കോൺഗ്രസ് പത്തനംതിട്ട ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: കെ ശിവദാസൻനായർ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജിഅലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.
പ്രവര്‍ത്തകര്‍ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പാലഭിഷേകം നടത്തി . അനീഷ് വരികണ്ണാമല , എ സുരേഷ് കുമാർ, എംസി ഷെറിഫ്, ജി ആർ ബാലചന്ദ്രൻ, അരവിന്ദാക്ഷൻ നായർ, എ ഫാറൂഖ്, പി കെ ഇക്ബാൽ, അൻസാർ മുഹമ്മദ്, അജീഷ് കോയിക്കൽ, രാജു നെടുവേലി മണ്ണിൽ, ബിജു പനക്കൽ, അംബിക, സിസിലി ജോർജ്, തുളസി ബായ്, സൂസൻ ജോൺ, സുനിത രാമചന്ദ്രൻ, വിനയൻ ലൂയിസ്, നജിം രാജൻ, അഫ്സൽ ആനപ്പാറ എന്നിവർ പ്രസംഗിച്ചു.