പാറശ്ശാലയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്തതിൽ പങ്കില്ലെന്ന് ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാറശ്ശാല പൊന്‍വിളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ പങ്കില്ലെന്ന് ഡിവൈഎഫ്‌ഐ. സ്തൂപം തകര്‍ത്തത് ഡിവൈഎഫ്‌ഐയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ നിലപാട് അപലപനീയമാണ്. പാറശാല പൊന്‍വിളയിലുണ്ടായ സംഭവത്തില്‍ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല. അന്തരിച്ച പ്രമുഖരുടെ പ്രതിമകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ഹീനപ്രവൃത്തിയാണ്.

ഡിവൈഎഫ്‌ഐയ്ക്ക് യാതൊരു പങ്കുമില്ലാത്ത സംഭവത്തെ മുന്‍നിര്‍ത്തി, പൊതുജനമധ്യത്തില്‍ സംഘടനയെ അപമാനിക്കാനുള്ള നീക്കം നടക്കുകയാണ്. ഉന്നതമായ രാഷ്ട്രീയ മാന്യതയും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ. തെറ്റായ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. അതേസമയം, തിരുവനന്തപുരം പാറശ്ശാല പൊന്‍വിളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്തയാള്‍ പിടിയിലായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...