മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ഉമ്മൻ ചാണ്ടി : പി മോഹൻ രാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാധാരണ ജനങ്ങളോടൊപ്പം ജീവിക്കുകയും അവരുടെ സുഖ ദുഃഖങ്ങളിൽ പങ്കാളിയാകുകയും ചെയ്ത മഹനായ മനുഷ്യസ്നേഹിയായിരുന്നു ഉമ്മൻചാണ്ടി എന്നും കാലാതിവർത്തിയായി മനുഷ്യമനസ്സിൽ അദ്ദേഹം ഉണ്ടാകുമെന്നും കെ.പി.സി.സി അംഗം പി. മോഹൻ രാജ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് അനുസ്മരണ സമ്മേളനം പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകാശധാര സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജെറി മാത്യു സാം അദ്ധ്യക്ഷത വഹിച്ചു. തുമ്പമൺ ഭാഭാസനാധിപൻ ഡോ. ഏബ്രാഹാം മാർ സെറാഫിം മെത്രാപ്പൊലീത്ത മുഖ്യ പ്രഭാഷണം നടത്തി.

ഫാദർ റോയി വർഗ്ഗീസ്, ഡി.സി.സി വൈസ് പ്രസിഡൻറ് എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കെ.ജി. അനിത, വിജയ് ഇന്ധുചൂഡൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ റനീസ് മുഹമ്മദ്, ജോമോൻ പുതുപറമ്പിൽ, കെ.പി. മുകുന്ദൻ, എം.കെ. മണികണ്ഠൻ, ബ്ലോക്ക് ഭാരവാഹികളായ അജിത് മണ്ണിൽ, അജി അലക്സ്, ബിജു മലയിൽ, ബൈജു ഭാസ്കർ, ഏബൽ മാത്യു, രൻജൻ പുത്തൻപുരക്കൽ, റോണി മേമുറിയിൽ, കെ.ജി. റെജി, ഷാജി വർഗ്ഗീസ്, അനീഷ് ചക്കുങ്കൽ, വി.ജി. കൃഷ്ണദാസ്, വിൽസൺ ചിറക്കാല, ശ്രീകല റെജി, അബ്ദുൾ ഷുക്കൂർ, ഫാത്തിമ, ബാബു കൈമൂട്ടിൽ, സി. വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകാശധാര സ്കൂളിന് വാട്ടർപ്യൂരിഫയർ മെഷീൻ ഡോ. ഏബ്രഹം മാർ സെറാഫിം മൊത്രപ്പൊലീത്തക്ക് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...