ഒരു പൊതു പ്രവർത്തകൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാത്ത മാതൃകയാണ് ഉമ്മൻചാണ്ടി ; അഡ്വ. വർഗ്ഗീസ് മാമ്മൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്ന ഉമ്മൻ ചാണ്ടി സാറിന്റെ വേർപാട് അതീവ ദുഖമുണ്ടാക്കിയെന്ന് അഡ്വ.വർഗ്ഗീസ് മാമ്മൻ. അര നൂറ്റാണ്ട് കാലം കേരളാ നിയമസഭാംഗമായിരുന്ന് കൊണ്ട് കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളുടേയും ഉന്നമനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായിരുന്നു ഉമ്മൻ ചാണ്ടി. ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ പൊതു സമൂഹത്തിന് ഇത്രയേറെ സ്വീകാര്യനായ മറ്റൊരു നേതാവ് ഉണ്ടായിട്ടില്ല. ഉമ്മൻചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രമായിരുന്നെന്നും അഡ്വ.വർഗ്ഗീസ് മാമ്മൻ പറഞ്ഞു. ഒരു പൊതു പ്രവർത്തകൻ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാത്ത മാതൃകയാണ് ഉമ്മൻചാണ്ടി. ഐക്യജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിന് ഒറ്റക്കെട്ടായി മുന്നണിയെ നയിച്ച ഉമ്മൻചാണ്ടി കേരളത്തിൽ പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈറ്റിൽ ക്രെയിൻ തകർന്ന് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു, ഒരാൾ പിടിയിൽ

0
കുവൈത്ത് സിറ്റി : നാല് മാസമായി തുടർന്ന ദുരൂഹതകൾക്കൊടുവിൽ കാണാതായ ഇന്ത്യൻ...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൽപറ്റ : മണ്ണിടിച്ചിൽ ദുരന്തമേഖലയായ കള്ളാടിയിൽ എത്തി മുഖ്യമന്ത്രി വി ഡി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
താല്‍ക്കാലിക നിയമനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി,...

വിഡി സതീശനെതിരെ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ ദുരന്തത്തോടുള്ള...