മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ദേഹ വിയോഗത്തിൽ ശ്രേഷ്ഠ ബാവ അനുശോചിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്റെ ആരാധ്യനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദേഹ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരളത്തിന്റെ സമഗ്രമായ പുരോഗതിയിൽ തന്റേതായ കയ്യൊപ്പ് ചാർത്താനായ ജനപക്ഷ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ശ്രേഷ്ഠ ബാവ അനുസരിച്ചു. എന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു കൊണ്ട് കരുണയുടെയും സേവനത്തിന്റേയും വികസനത്തിന്റെയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ജനഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന് ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശന വേളകളിൽ കുടുംബസമേതം അനുഗ്രഹം തേടിയെത്തുന്ന അദ്ദേഹം പരിശുദ്ധ പാത്രിയർക്കീസ് ബാവയെ എന്നും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. അടിയുറച്ച ദൈവ വിശ്വാസിയായിരുന്ന ഉമ്മൻ ചാണ്ടിയുമായി ഏറെ ഹൃദയബന്ധം സൂക്ഷിച്ചിരുന്നതായും ശ്രേഷ്ഠ ബാവ പറഞ്ഞു.

മികച്ച് നിയമസഭാ സാമാജികൻ കൂടിയായ അദ്ദേഹത്തിന്റെ വിയോഗം ജനാധിപത്യ മതേതരത്വ ഭാരതത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് അനുശോചനം രേഖപ്പെടുത്തുന്നതായും ശ്രേഷ്ഠ ബാവ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...