ഉമ്മൻ ചാണ്ടി പൊതു പ്രവർത്തകർ പാഠമാക്കേണ്ട ഒരു തുറന്ന പുസ്തകം : റിങ്കു ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

മന്ദമരുതി : സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ കാണാനും കേൾക്കാനും പരിഹരിക്കാനുമായി അവർക്കിടയിൽ അവരിലൊരാളായി ജീവിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ. തന്റെ ജീവിതത്തിലുടനീളം അദ്ദേഹം പിന്തുടർന്ന മൂല്യങ്ങളും ചെയ്ത നന്മകളും ഒരു കെടാവിളക്കായി സമൂഹത്തിന്റെ മുന്നിലുണ്ടെന്നും അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും രാഷ്ട്രീയ വേദികളിലും പൊതു ജനങ്ങൾക്കിടയിലും ഒരു പോലെ സ്വീകാര്യനായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ പോലെ മലയാളികളുടെ മനസ്സറിഞ്ഞ ഒരു നേതാവ് ഇനി ഉണ്ടാവില്ല. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താൻ ഇനിയും സാധിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ റോയ് ഉള്ളിരിക്കൽ അധ്യക്ഷത വഹിച്ചു. മാത്യു പാറയ്ക്കൽ, സനോജ് മേമന, പ്രകാശ് തോമസ്, സിബി താഴത്തില്ലത്ത്, പ്രമോദ് മന്ദമരുതി, റൂബി കോശി, ബിജി വർഗീസ്, റെഞ്ചി പതാലിൽ, ഉഷ തോമസ്, ജോസഫ് കാക്കാനംപള്ളിൽ, ജോസ്. പി. ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി

0
കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന്...