കാറ്റ് ; തിരുവൻവണ്ടൂരിൽ ക്ഷേത്ര യജ്ഞശാലയുടെ മേൽക്കൂരയും വീടിന്റെ റൂഫിംഗും തക‌ർന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : തിരുവൻവണ്ടൂരിൽ വീണ്ടും നാശം വിതച്ച് ചുഴലികൊടുംകാറ്റ്. വീടിന്റെ മേൽക്കൂര സംരക്ഷിക്കാനുണ്ടാക്കിയ റൂഫിംഗ് വർക്ക് (ട്രസ് വർക്ക്) തകർത്തു. തിരുവൻവണ്ടൂർ നാലാം വാർഡ് ചിറയിൽ പുത്തൻവീട്ടിൽ (കുന്നംപള്ളിൽ) എസ്.വിജയകുമാറിന്റെ വീടിന്റെ ട്രസ് വർക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ തകർന്നു വീണത്. പുലർച്ചെ രണ്ടിന് അതിശക്തമായി വീശിയടിച്ച കാറ്റിനൊപ്പം വീടിന് മുകളിൽ ഉഗ്രശബ്ദവും കേട്ടാണ് വിജയകുമാറിന്റെ ഭാര്യ ബിന്ദുവും മക്കളും ഉണർന്നത്. ശ്രദ്ധയിൽ മുകളിലത്തെ രണ്ട് മുറികളുടെ മേൽക്കൂര സംരക്ഷിക്കാനുണ്ടാക്കിയതും സ്റ്റെയറിനു മുകളിൽ സ്ഥാപിച്ചിരുന്നതുമായ റൂഫിoഗ് വർക്കാണ് തകർന്നത്.

ഷീറ്റ് ഉറപ്പിച്ചിരുന്ന നട്ട് ബോൾട്ടുകളും സ്ക്വയർ പൈപ്പ്, സ്ക്വയർ ട്യൂബ് എന്നിവ തകർത്തു. ജി.ഐ ഷീറ്റുകൾ പറന്ന് സമീപത്തുള്ള സ്കൂൾ മൈതാനത്തും റോഡിലുമാണ് കിടന്നത്. ട്രസ് നിലനിറുത്താനായി പാരപറ്റിലും വീടിന്റെ ഭിത്തിയുടെ മുകൾ ഭാഗത്തും കോൺക്രീറ്റ് ചെയ്ത് ബോൾട്ടുകളിൽ ഫിറ്റു ചെയ്തത ഇരുമ്പു തൂണുകളും കാറ്റിൽ തകർന്നു. പാരപ്പറ്റിനും വിള്ളൽ ഉണ്ടായിട്ടുണ്ട്. ടെറസിന് മുകളിൽ സ്ഥാപിച്ചിരുന്ന സൗരോർജ്ജ പാനലിന് കേടുപറ്റിയതായി സംശയമുണ്ട്. ശക്തമായ കാറ്റിൽ തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിലെ പുതുതായി നിർമ്മിച്ച യജ്ഞശാലയുടെ മേൽക്കൂരയുടെ ഓടും പറന്നു നിലംപതിച്ചു. ഏകദേശം 150 ഓളം ഓടുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി

0
കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന്...