അടിമാലി : ഇടുക്കിയിലെ ജനതയെ പൂര്‍ണ്ണമായും വിസ്മരിച്ച സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആനച്ചാലില്‍ യു ഡി.എഫ് പ്രചരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബി.പി.ല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് യു.ഡി.എഫ്.സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ അരി നിര്‍ത്തലാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരാണ് കിറ്റിന്റെ പേരില്‍ വീമ്പിളക്കുന്നത്. സര്‍വ്വേ ഫലങ്ങള്‍ ജനവികാരമല്ല പ്രതിഫലിപ്പിക്കുന്നത്. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എം.ബി.സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, ഇബ്രാഹിംകുട്ടി കല്ലാര്‍ , മാത്യു സ്റ്റീഫന്‍, അഡ്വ. ജോയി തോമസ്, കെ.സുരേഷ് ബാബു, പി.വി .സ്‌ക്കറിയ, ഒ. ആര്‍.ശശി, ജോര്‍ജ് തോമസ്, ജി.മുനിയാണ്ടി, കെ.എസ്.സിയാദ്, പി.ആര്‍.സലിം കുമാര്‍, സാബു പരപരാകത്ത് സ്ഥാനാര്‍ഥി ഡി. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.