‘ഓപ്പറേഷൻ ആഗ്’ : നിരവധി ഗുണ്ടകൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗുണ്ടകൾക്കെതിരായി സംസ്ഥാനമൊട്ടാകെ നടന്ന ‘ ഓപ്പറേഷൻ ആഗ് ‘( ആക്ഷൻ എഗൻസ്റ്റ് ആൻറി സോഷ്യൽസ് ആൻഡ് ഗുണ്ടാസ് )പേരിട്ട പ്രത്യേക ഡ്രൈവിൽ ജില്ലയിൽ നിരവധി പേർ പിടിയിലായി. ഇന്നലെ രാത്രി നടന്ന പോലീസ് നടപടിയിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി ആകെ 81 പേരെ പിടികൂടി. കാപ്പാ നിയമ നടപടികൾക്ക് വിധേയരായവർ ഉൾപ്പെടെയുള്ളവരും വാറന്റ് നിലവിലുള്ളവരും പോലീസ് നടപടിക്ക് വിധേയരായി. കൂടാതെ ബലാത്സംഗം, വധശ്രമം എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പടെയുള്ള വാറന്റ് പ്രതികളായ 32 പേരേയും അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്.

ജില്ലയിൽ 2022-23 വർഷത്തിൽ മാത്രം കാപ്പാ നടപടിയുടെ ഭാഗമായി 25 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതും അതിൽ 15 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതും 10 പേരെ സഞ്ചലന നിയന്ത്രണത്തിന് വിധേയമാക്കിയിട്ടുള്ളതുമാണ്. ഓപ്പറേഷൻ ആഗിന്റെ ഭാഗമായി കാപ്പാ നടപടി പൂർത്തിയാക്കിയ 8 ഗുണ്ടകളെ സ്റ്റേഷനുകളിൽ കൂട്ടികൊണ്ട് വന്നിട്ടുള്ളതും ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുള്ളതുമാണ്. ഇത്തരത്തിൽ പിടികൂടിയ 81 പേരിൽ കൊടും കുറ്റവാളികളായ ഗുണ്ടകളുടെ ലിസ്റ്റിൽപെട്ടവർ ഇവരാണ്.

അനീഷ് (മുണ്ടനാറി അനീഷ്), 26 കേസുകൾ (പുളിക്കീഴ്), ഷാജഹാൻ, 11 കേസുകൾ (പത്തനംതിട്ട പോലീസ് സ്റ്റേഷൻ), ഫൈസൽ രാജ് 18 കേസുകൾ ( കൂടൽ), അജ്മൽ 13 കേസുകൾ , തൌഫീക്ക് 10 കേസുകൾ, ജയകുമാർ ( നെല്ലിമുകൾ ജയൻ) 13 കേസുകൾ (അടൂർ), ഉദയൻ (പാണ്ടിശ്ശേരി ഉദയൻ) 11 കേസുകൾ (പന്തളം), അനീഷ് കെ ഏബ്രഹാം 10 കേസുകൾ (കീഴ്വായ്പൂർ), അലക്സ് എം ജോർജ്ജ് 10 കേസുകൾ (തിരുവല്ല), സുമേഷ് 6 കേസുകൾ (ചിറ്റാർ).

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...