Thursday, April 25, 2024 4:00 pm

പെ​രുമ്പാ​വൂ​ര്‍ പ്ര​ദേ​ശ​ത്ത് പു​ലി​യെ പി​ടി​കൂ​ടാ​ന്‍ ‘ഓപ്പ​റേ​ഷ​ന്‍ ലെ​പേ​ര്‍ഡ്’

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പാ​വൂ​ര്‍ : വേ​ങ്ങൂ​ര്‍, കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പാ​ണി​യേ​ലി പോ​ര് പ്ര​ദേ​ശ​ത്ത് പു​ലി​യെ പി​ടി​കൂ​ടാ​ന്‍ ‘ഓ​പ​റേ​ഷ​ന്‍ ലെ​പേ​ര്‍ഡ്’ രൂ​പ​വ​ത്​​ക​രി​ച്ചു. എം.​എ​ല്‍.​എ​യു​ടെ നി​ര്‍ദേശ​പ്ര​കാ​ര​മാ​ണ് ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പ​വ​ത്​​ക​രി​ച്ച​ത്. ഒ​രാ​ഴ്ച​കൊ​ണ്ട് പു​ലി​യെ പി​ടി​കൂ​ടു​ക​യാ​ണ് ല​ക്ഷ്യം. പാ​ണി​യേ​ലി​യി​ല്‍ പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ല്‍കി​യ വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ഷ​യം ഗൗ​ര​വ​മാ​യ​ത്.

മുമ്പ് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ വ​ള​ര്‍ത്തു​നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ പു​ലി പി​ടി​ച്ചു​തി​ന്ന സം​ഭ​വ​മു​ണ്ടാ​യി. പു​ലി​യു​ടെ കാ​ല്‍പാ​ടു​ക​ളും ചി​ല​ര്‍ പു​ലി​യെ​യും നേ​രി​ട്ട് കാ​ണു​ക​യും ചെ​യ്തു. എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ ബേ​സി​ല്‍ പോ​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേ​ര്‍ന്ന​ത്.

യോ​ഗ​ത്തി​ല്‍ പു​ലി​യെ പി​ടി​കൂ​ടാ​ന്‍ കൂ​ടു​ക​ള്‍ സ്ഥാ​പി​ക്കാ​നും പു​ലി​യു​ടെ സാ​ന്നി​ധ്യം നി​രീ​ക്ഷി​ക്കാ​ന്‍ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​നും ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം തു​ട​രാ​നും ധാ​ര​ണ​യാ​യി. വ​ന്യ​ജീ​വി​ക​ളു​ടെ അ​തി​ക്ര​മം​മൂ​ലം ക​ര്‍ഷ​ക​ര്‍ക്ക് നി​ല​വി​ല്‍ ഏ​ക​ദേ​ശം 40 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം സ​ര്‍ക്കാ​റി​ല്‍നി​ന്ന്​ ല​ഭി​ക്കാ​നു​ണ്ടെ​ന്ന് എം.​എ​ല്‍.​എ അ​റി​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ ശി​ല്‍​പ സു​ധീ​ഷ്, കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ മി​നി ബാ​ബു, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം മ​നോ​ജ് മൂ​ത്തേ​ട​ന്‍, കോ​ട​നാ​ട് ഫോ​റ​സ്​​റ്റ്​ റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവം ; താലൂക്ക് ഓഫീസ് ജീവനക്കാരന് സസ്പെൻഷൻ

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ താലൂക്ക് ഓഫീസ്...

കോന്നി എം.എല്‍.എക്ക് എതിരെ നിയമ നടപടി സ്വീകരിക്കണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാന്‍ ഇടതുമുന്നണി ശ്രമിക്കുന്നുവെന്ന യു.ഡി.എഫ്...

പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് ; 11 ജില്ലകളില്‍ കൊടും ചൂട് തുടരും

0
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ...

വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ : ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

0
കൊച്ചി : പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ്...