ഓപ്പറേഷന്‍ താമരയിലൂടെ ടിആർഎസ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് തുഷാല്‍ വെള്ളാപ്പള്ളി ഇന്ന് ഹാജരാകണം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : തെലങ്കാനയില്‍ ഓപ്പറേഷന്‍ താമരയിലൂടെ ടിആർഎസ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ എന്‍.ഡി.എ. കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇന്നു നിര്‍ണായക ദിവസം. തുഷാര്‍, ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടര്‍ ജെഗു സ്വാമി എന്നിവരോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ തെലങ്കാന പോലീസ് നോട്ടിസ് നല്‍കി. രാവിലെ 10.30നു ഹൈദരാബാദിലെ പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലെത്താനാണു നിര്‍ദേശം.

എന്നാല്‍ അറസ്റ്റ് ഭയന്ന് മൂന്നുപേരും ഹാജരാകാനിടയില്ല. ഓപ്പറേഷന്‍ താമര ചര്‍ച്ചക്കെത്തി അറസ്റ്റിലായ മൂന്ന് ഏജന്റുമാരും സംഭാഷണങ്ങളില്‍ പലതവണ പേരാവര്‍ത്തിച്ചതാണ് തുഷാറിനെയും ബി.എല്‍. സന്തോഷിനെയും ജഗു സ്വാമിയെയും വിളിപ്പിക്കാനുള്ള കാരണം. അറസ്റ്റിലായ മൂന്നുപേരെയും അഹമ്മദാബാദിലിരുന്ന് തുഷാറാണു നിയന്ത്രിച്ചതെന്ന് ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടു മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു തന്നെ ആരോപിച്ചിരുന്നു.

തൊട്ടടുത്ത ദിവസം പണം വാഗ്ദാനം ചെയ്ത ജഗു സാമിയെ തേടി പോലീസ് ഇടപ്പള്ളിയിലെ ആശുപത്രിയില്‍ റെയ്ഡ് നടത്തി. ഇതിനു പിറകെയാണ് തുഷാറിന് നോട്ടിസ് അയച്ചത്. അതേസമയം മൂവരും ഇന്നു ചോദ്യം ചെയ്യലിനു ഹാജരായേക്കില്ല. മുന്‍കൂര്‍ ജാമ്യമില്ലാതെ ഹൈദരാബാദിലെത്തുന്നത് അപകടമാണെന്ന വിലയിരുത്തലാണ് തുഷാറിനോട് അടുപ്പമുള്ളവര്‍ പങ്കുവെയ്ക്കുന്നത്. ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കില്‍ കോടതിയില്‍ അപേക്ഷ നല്‍കി അറസ്റ്റ് വാറന്റ് നേടിയെടുക്കാന്‍ ഹൈദരാബാദ് പോലീസില്‍ നീക്കങ്ങള്‍ സജീവമാണ്. കേസ് സിബിഐയ്ക്കു കൈമാറണെന്ന ബി.ജെ.പി. ആവശ്യം കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണത്തിലാക്കി. ടി.ആര്‍.എസിന്‍റെ നാല് എം.എല്‍.എമാരെ കൂറുമാറ്റാന്‍ പണം വാഗ്ദാനം ചെയ്തെത്തിയ മൂന്നുപേര്‍ കഴിഞ്ഞമാസം 27നാണ് അറസ്റ്റിലായത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...