ഓപറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി 11 മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : സംസ്ഥാന വ്യാപകമായി നടന്ന ഓപറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയില്‍ നടത്തിയ റെയ്ഡില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും സൂക്ഷിച്ചുെവക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഉപയോഗിച്ച 11 മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. റൂറല്‍ ജില്ല പോലീസ് മേധാവി കെ.ബി രവിയുടെ നിര്‍ദേശാനുസരണമാണ് റെയ്ഡ് നടത്തിയത്. അഡിഷനല്‍ എസ്.പി മധുസൂദനന്റെ നേതൃത്വത്തില്‍ കൊല്ലം റൂറല്‍ ജില്ലയിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്‌.ഒമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ റെയ്‌ഡില്‍ പങ്കെടുത്തു.

അഡ്വക്കറ്റ്, വെബ് ഡെവലപ്പര്‍, വിദ്യാര്‍ഥികള്‍, ഓട്ടോ ഡ്രൈവര്‍ എന്നീ മേഖലകളില്‍ ഉള്ളവരുടെ മൊബൈലുകള്‍ ആണ് പിടിച്ചെടുത്തത്. ചടയമംഗലം, പത്തനാപുരം, അഞ്ചല്‍, കൊട്ടാരക്കര, ചിതറ, പുനലൂര്‍, കുണ്ടറ, കുളത്തൂപ്പുഴ എന്നീ സ്റ്റേഷന്‍പരിധികളില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മൊബൈലുകള്‍ ഫോറന്‍സിക് പരിശോധനക്കായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചുകൊടുക്കും.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പോലീസ് ഇത്തരം റെയ്ഡുകള്‍ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കൊല്ലം റൂറല്‍ പോലീസ് നടപടികള്‍ ഊര്‍ജിതമായി തുടരുമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...