ഓപ്പറേഷൻ റേജ്‌പിൽ : ഡെറാഡൂണിൽ വൻ ലഹരിമരുന്ന് വേട്ട ; 227 കിലോ ക്യാപ്റ്റഗൺ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂൺ : നർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ ‘ഓപ്പറേഷൻ റേജ്‌പിൽ’ എന്ന ലഹരിവേട്ടയിൽ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. രാജ്യാന്തര വിപണിയിൽ വൻ വിലമതിക്കുന്ന 227.2 കിലോ ക്യാപ്റ്റഗൺ ആണ് പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമയെയും അലബ്രാസ് അഹമ്മദ് എന്ന സിറിയൻ പൗരനെയും പോലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഡെറാഡൂണിൽ പ്രവർത്തിച്ചിരുന്ന ഒരു രാജ്യാന്തര ലഹരി നിർമ്മാണ കേന്ദ്രവും കണ്ടെത്തിയിട്ടുണ്ട്. ആദ്യം ഡൽഹിയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ ഉറവിടം ഡെറാഡൂണിലാണെന്ന് മനസ്സിലാക്കാൻ സാധിച്ചത്.

കസ്റ്റഡിയിലുള്ള സിറിയൻ പൗരനെ ചോദ്യം ചെയ്തപ്പോഴാണ് ഫാക്ടറി ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പിടിയിലായ സിറിയൻ പൗരനും മറ്റൊരു സിറിയൻ സുഹൃത്തും ചേർന്നാണ് ക്യാപ്റ്റഗൺ നിർമ്മിക്കുകയും വിതരണത്തിന് പദ്ധതിയിടുകയും ചെയ്തിരുന്നതെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. 2020 മുതൽ ഇവർ ഇത്തരത്തിൽ നിയമവിരുദ്ധമായി ലഹരിമരുന്ന് നിർമ്മാണം നടത്തിവരികയായിരുന്നു. അറസ്റ്റിലായ സിറിയൻ പൗരന്മാർ ഇന്ത്യയിൽ നിയമവിരുദ്ധമായാണ് തങ്ങുന്നതെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു. ലഹരി നിർമ്മാണത്തിനായി 50,000 രൂപയ്ക്കാണ് ഫാക്ടറി ഉടമ ഇവർക്ക് സ്ഥലം വാടകയ്ക്ക് നൽകിയിരുന്നത്. ഈ കേസിൽ ഉൾപ്പെട്ട രണ്ടാമത്തെ സിറിയൻ പൗരനായി പോലീസ് നിലവിൽ തിരച്ചിൽ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...