പത്തനംതിട്ട : സംസ്ഥാനമാകെ നടക്കുന്ന ഓപ്പറേഷന്‍ സാഗര്‍റാണി പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംയുക്ത പരിശോധന നടത്തി. ജില്ലയിലെ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള മത്സ്യമാര്‍ക്കറ്റുകളിലും മത്സ്യ വ്യാപാര സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്.
തിരുവല്ല മഴുവങ്ങാട് പ്രവര്‍ത്തിക്കുന്ന മത്സ്യ മൊത്തവ്യാപാര കേന്ദ്രത്തില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 450 കിലോഗ്രാം ചൂരയും 400 കിലോഗ്രാം മത്തിയും 30 കിലോഗ്രാം അയലയും ഭക്ഷ്യയോഗ്യമല്ലാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നശിപ്പിച്ചു. ജില്ലയില്‍ ഈ മാസം ഇതുവരെ മത്സ്യവുമായി ബന്ധപ്പെട്ട് 190 പരിശോധനകള്‍ നടത്തി 2659 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. വരും ദിവസങ്ങളിലും രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ ശക്തമാക്കുമെന്നും വീഴ്ചകള്‍ കണ്ടെത്തുന്ന പക്ഷം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ബി.മധുസൂദനന്‍, നോഡല്‍ ഓഫീസര്‍ രഘുനാഥക്കുറുപ്പ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ പ്രശാന്ത്, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ഉല്ലാസ് കുമാര്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജികുമാര്‍, പി.മോഹനന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലോക്ക്ഡൗണിന്റെ മറവില്‍ സംസ്ഥാനത്ത് എത്തുന്ന മത്സ്യത്തിന്റെ പരിശോധന ചെക്ക്‌പോസ്റ്റുകളില്‍ ശക്തമാക്കിയിരിക്കുന്നതിനാല്‍ ഒരു പരിധി വരെ ഉപയോഗശൂന്യമായി മത്സ്യത്തിന്റെ വരവ് നിയന്ത്രിതമായിട്ടുണ്ട്.