ഓപ്പറേഷന്‍ സ്‌ക്രീന്‍ : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിന് പിഴയിടാന്‍ വിറച്ചു ; തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ വാഹനത്തിന് പിഴയിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം ഉദ്യോഗസ്ഥര്‍ ഒഴിവാക്കി. മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പരിശോധനയില്‍ ഇളവുണ്ടാകില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ അറിയിച്ചിരുന്നതാണ്. ഇസഡ്, ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കൊഴികെ ആര്‍ക്കും ഇളവില്ലെന്നായിരുന്നു അറിയിച്ചത്.

പരിശോധനയില്ലാതെ കടന്നുപോയ കടകംപള്ളിയുടെ വാഹനത്തില്‍ ചട്ടം ലംഘിച്ച് കര്‍ട്ടന്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ വേഗത്തില്‍ കടന്നുപോയ മന്ത്രിയുടെ വാഹനം പരിശോധിക്കാനായില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന വിശദീകരണം. അതേസമയം സമാനമായി കര്‍ട്ടന്‍ ഇട്ടെത്തിയ തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടയുകയും പിഴ ചുമത്തുകയും ചെയ്തു.

എന്നാല്‍ മന്ത്രിമാര്‍ക്ക് വാഹനം അനുവദിക്കുന്നത് ടൂറിസം വകുപ്പാണെന്നും കര്‍ട്ടണും ഫിലിമും മാറ്റണമെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതുമാണെന്ന് ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു. എല്ലാ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി പരിശോധിക്കുക അപ്രായോഗികമാണ്. പരമാവധി ഫോട്ടോയെടുത്ത് പിഴ ചുമത്തുകയാണ് ചെയ്യുന്നത്. മന്ത്രിയുടെ വാഹനത്തില്‍ ഈ പറയുന്ന തരത്തില്‍ കര്‍ട്ടന്‍ ഉണ്ടായിരുന്നില്ലെന്നും അതും നീക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിക്കല്‍, കര്‍ട്ടന്‍ സ്ഥാപിക്കല്‍ എന്നിവ തടയുക എന്ന ഉദ്ദേശത്തോടെയാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍ നടത്തുന്നത്. സംസ്ഥാന വ്യാപകമായി രണ്ടാഴ്ചത്തേക്കാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍ നടപ്പിലാക്കുക. ആദ്യ ദിനമായതിനാല്‍ ബോധവത്കരണവും പിഴചുമത്തലും മാത്രമാണ് ഉണ്ടാവുക. ഇനിമുതല്‍ ചട്ടം ലംഘിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകും. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള കൂളിങ് ഫിലിമും കര്‍ട്ടനും വാഹനങ്ങളില്‍ നിന്ന് നീക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടി തുടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...