ഓപ്പറേഷൻ തണ്ടർ: എക്സൈസ് പരിശോധനയിൽ ലോഡ്ജുകളിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ റാന്നിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ടൗണിലും ഇട്ടിപ്പാറയിലും അന്യ സംസ്ഥാന തൊളിലാളി ക്യാമ്പുകളിൽ ‘ഓപ്പറേഷൻ ഹൈഡ് ഔട്ട്’ എന്ന പേരിൽ ഷാഡോ സംഘത്തിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ പിഴ ചുമത്തിയാതായും എക്സൈസ് അറിയിച്ചു. ഒരേ സമയം റാന്നി, അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളിൽ എക്സൈസ് സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. പഞ്ചായത്തുകളിലെ വിവിധ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇതര സംസ്ഥാന ക്യാമ്പുകളില്‍ വ്യാപക പരിശോധനയാണ് സംഘം നടത്തിയത്. റാന്നിയില്‍ ഇതരസംസ്ഥാന ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ലഹരിയുടെ ഉപയോഗം വ്യാപകമാകുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.

ഈ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സംഘം പരിശോധന നടത്തിയത്. തമിഴ്നാട്, പശ്ചിമബംഗാള്‍, ആസാം തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഹരിയുടെ ഒഴുക്ക് വ്യാപകമാകുന്നതായും എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എം. അഫ്സലിന്‍റെ നേതൃത്വത്തിൽ അസിസ്റ്റന്‍റ് ഇൻസ്പെക്ടർമാരായ വി.കെ.രാജീവ്, വി.കെ.സന്തോഷ് കുമാര്‍ , സി.ഇ.ഓ മാരായ ജോബിൻ തോമസ്, മഹേഷ് കുമാർ, സന്ധ്യാ നായർ എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...