ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരമധ്യത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഓപറേഷന്‍ തൂഫാന്റെ ഭാഗമായി പരിശോധന നടത്തിയ പോലീസുകാരെ ഞെട്ടിച്ച് നഗരമധ്യത്തില്‍ കഞ്ചാവ് കൃഷി. കോഴിക്കോട് പാളയം ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഒരു പാത്രത്തില്‍ നട്ടുനനച്ച് വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയത്. ഏഴ് ശിഖിരങ്ങളോട് കൂടിയ ചെടിക്ക് ഒരു മീറ്ററിലധികം ഉയരവുമുണ്ട്. പാളയം പുതിയ കോവിലകം മാരിയമ്മന്‍ കോവിലിന് മുന്‍വശത്തായി പ്രവര്‍ത്തിച്ചുവരുന്ന ജ്വല്ലറി ബസാര്‍ ബില്‍ഡിംഗിന്റെ റൂഫ് ടോപ്പിലാണ് ഡാന്‍സഫ് സംഘംവും കസബ പോലീസും ചേര്‍ന്ന് ഇത് കണ്ടെത്തിയത്. പിന്നീട് ഇവ കസ്റ്റഡിയിലെടുത്തു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സിറ്റി ഡാന്‍സാഫും സിറ്റി പോലീസും കര്‍ശന പരിശോധനയാണ് നഗരത്തില്‍ നടത്തിവരുന്നത്. കസബ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ നിമിന്‍ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ഡാന്‍സാഫ് അംഗങ്ങളായ മനോജ് ഇടയേടത്ത്, അഖിലേഷ്, ലതീഷ്, അഭിജിത്ത്, അതുല്‍, മുഹമ്മദ് മഷൂര്‍, ദിനിഷ്, സരൂണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെയ്യാറ്റിൻകരയിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ

0
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ. ചെങ്കൽ...

കാഫിർ സ്‌ക്രീൻഷോട്ട് കേസ് അറസ്റ്റ് : സിപിഎം നേതാക്കൾ പ്രതികരിക്കാത്തത് ജിതിന് പങ്കുണ്ടെന്ന് അംഗീകരിക്കൽ...

0
തിരുവനന്തപുരം: വടകര പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ...

സെൻസസ് നടപടികൾ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കമെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: സെൻസസ് നടപടികൾ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ നീക്കമെന്ന് പ്രതിപക്ഷ നേതാവ്...

നിരവധി കേസുകളിലെ പ്രതിയും കാപ്പ കേസില്‍ ശിക്ഷിക്കപ്പെട്ടയാളുമായ യുവാവിനെ സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ പോലീസ്...

0
കോഴിക്കോട്: നിരവധി കേസുകളിലെ പ്രതിയും കാപ്പ കേസില്‍ ശിക്ഷിക്കപ്പെട്ടയാളുമായ യുവാവിനെ സ്‌കൂട്ടര്‍...