ഓപ്പറേഷൻ തൂഫാൻ ; ബെം​ഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 51.590 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. ചിറക്കര താഴം ഇടവട്ടം രാഹുൽ നിവാസിൽ രാഹുൽരാജ് (32) നെയാണ് ഡാൻസാഫ് സംഘം അറസ്റ്റു ചെയ്തത്. ബെംഗളൂരുവിൽ നിന്നും വലിയതോതിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ എത്തിച്ചു കച്ചവടം നടത്തുന്നയാളാണ് ഇയാൾ. ചാത്തന്നൂർ, പാരിപ്പള്ളി, കൊട്ടിയം, കണ്ണനല്ലൂർ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ലഹരിക്കച്ചവടം. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം ഹേമലത ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.

തിങ്കളാഴ്ച രാത്രി 7 മണിയോടെ ചിറക്കര താരം വാഴവിള ഭാഗത്തു നടത്തിയ പരിശോധനയിലാണ് രാഹുൽരാജ് പിടിയിലായത്. ഡാൻസാഫ് എസ്ഐ മാരായ ഗോപകുമാർ,സായ്സേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ സുജിത്ത് പി എസ് , എസ് ഐ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.ഇതോടെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊല്ലം സിറ്റി പരിധിയിൽ ഇതുവരെ 116.26 ഗ്രാം എം ഡി എം എ ആണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...