ഓപ്പറേഷന്‍ തൂഫാന്‍ ; ഗുണ്ടയുടെ വീട്ടില്‍ നിന്നും പിടികൂടിയ തിമിംഗല ഛര്‍ദി വനംവകുപ്പിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

കായംകുളം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഗുണ്ട നിധീഷിന്റെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദിൽ. പിടിച്ചെടുത്ത ആംബര്‍ഗ്രിസ് വനംവകുപ്പിന് കൈമാറിയ പോലീസ് പ്രതിക്കായി അന്വേഷണം ഊ‌ർജിതമാക്കി. കായംകുളം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ നിധീഷ് വാടകയ്ക്ക് താമസിക്കുന്ന ഹരിപ്പാട് ഇരട്ടകുളങ്ങരയിലെ വീട്ടിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്. ലഹരി ഇടപാട് നടക്കുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു. ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയപ്പോഴാണ് തിമിംഗല ഛർദ്ദിൽ അഥവാ ആംബർഗ്രിസ് കണ്ടെത്തിയത്. അലമാരയിൽ അഞ്ചു പ്ലാസിറ്റിക്ക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 40 കിലോ ആംബർഗ്രിസ് പിടിച്ചെടുത്തു.

വിപണയില്‍ കോടികളുടെ വിലവരും. വനംവകുപ്പ് കേസെടുത്തു. പോലീസ് പിടിച്ചെടുത്ത ആംബർഗ്രിസ് വനംവകുപ്പിന് കൈമാറി. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഫലം ലഭിച്ചതിനു ശേഷമായിരിക്കും തുടർ നടപടികൾ. പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിൽ നിധീഷിന്‍റെ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. ഒളിവിൽ പോയ നിധീഷിനായി പോലീസ് അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...