യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവം പ്രതികളെ കുടുക്കിയത് എസ്‌ഐ : എസ്‌ഐയെ പ്രശംസിച്ച് ജില്ലാ പോലീസ് മേധാവി 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കീഴ്വായ്പ്പൂര്‍ കല്ലൂപ്പാറയില്‍ വീട്ടില്‍ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തിലെ പ്രതികളെ കുടുക്കിയത് നൈറ്റ് പട്രോളിംഗ് ഓഫീസര്‍ എസ്‌ഐ സുരേന്ദ്രന്റെ അവസരോചിതമായ ഇടപെടലെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍. സംഭവത്തില്‍ എസ്ഐ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംഭവം ഇങ്ങനെ, നൈറ്റ് പട്രോളിംഗ് തുടരുന്നതിനിടെ കോമളം റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ട് പേരെ എസ്‌ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശികളായ ആല്‍വിന്‍ ജോസ് (39), സുരേഷ് (45) എന്നിവരാണ് പോലീസ് പിടിയിലായത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്റ്റീഫന്‍ (40)നാണ് മരിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തുടങ്ങിയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ വിദേശ പൗരൻ റെയിൽവേ പോലീസിന്‍റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചു

0
അഹമ്മദാബാദ്: ഗുജറാത്തിൽ വിദേശ പൗരൻ റെയിൽവേ പോലീസിന്‍റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചു....

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും ചോദ്യപേപ്പർ ചോർച്ചയില്ലെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങള്‍ ശക്താമക്കണമെന്നും സുപ്രീം കോടതി

0
ഡൽഹി: എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...