തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലെ നിയമനങ്ങളെല്ലാം പച്ചയായ കച്ചവടമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ. പ്രിയ വര്‍ഗീസിന്റെ നിയമനം മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണെന്ന് റോജി. എം.ജോൺ എംഎൽഎ ആരോപിച്ചു. അതേസമയം സഭയിൽ ഇല്ലാത്ത പ്രിയ വർഗീസിന്റെ പേര് പരാമർശിച്ചതിൽ സ്പീക്കർ മുന്നറിയിപ്പ് നൽകി. രേഖയിൽ നിന്ന് നീക്കം ചെയ്യുമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. അതേസമയം സർവകലാശാലയിലെ നിയമനങ്ങളെല്ലാം നിയമപരമാണെന്ന് മന്ത്രി ആർ.ബിന്ദു മറുപടി നൽകി. യുജിസി മാനദണ്ഡപ്രകാരമാണ് കണ്ണൂർ സർവകലാശാലയിൽ നിയമനം നടത്തിയത്. യോഗ്യതയുള്ളവരെയാണ് നിയമിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സർവകലാശാലകളിലെ നിയമനങ്ങളെല്ലാം പച്ചയായ കച്ചവടമാണെന്ന് പ്രതിപക്ഷം
RECENT NEWS
Advertisment