മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. സ്വര്‍ണ്ണക്കടത്തും വീണാ വിജയന്‍ ഉള്‍പ്പെട്ട പിഡബ്ള്യുസി വിവാദവും കടുപ്പിക്കാനാണ് തീരുമാനം. യുഎഇ യാത്രക്കിടെ ബാഗേജ് മറന്നില്ലെന്ന് പറഞ്ഞതും പിഡബ്ള്യുസി ഡയറക്ടര്‍ ജെയിക് ബാലകുമാര്‍ മെന്‍ററാണെന്ന് വീണ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറഞ്ഞെന്നാണ് പ്രതിപക്ഷ വാദം. ക്ലിഫ് ഹൗസില്‍ രഹസ്യചര്‍ച്ചകള്‍ക്ക് പോയെന്ന് സ്വപ്ന സുരേഷിന്റെ  ആരോപണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

മെന്‍റര്‍ വിവാദത്തില്‍ ആരാണ് പച്ചക്കള്ളം പറഞ്ഞതെന്ന ചര്‍ച്ച മുറുകുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷനീക്കം. ജെയിക് ബാലകുമാര്‍ മെന്‍ററാണെന്ന് വീണ വിജയന്റെ സ്ഥാപനമായ എക്സാലോജിക്കിന്റെ വെബ് സൈറ്റില്‍ നേരത്തെ ഉണ്ടായിരുന്ന വിവരം മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടതോടെ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് കള്ളമാണെന്നാണ് പ്രതിപക്ഷ വാദം. ഇതിനൊപ്പം യുഎഇ സന്ദര്‍ശനത്തിനിടെ ബാഗേജ് നഷ്ടപ്പെട്ടിട്ടില്ലെന്ന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയും കള്ളമാണെന്ന് കാണിച്ചാണ് അവകാശലംഘന നോട്ടീസ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ വിട്ടുപോയ ഉപഹാരങ്ങള്‍ അടങ്ങിയ ബാഗേജ് കോണ്‍സുല്‍ ജനറലിന്റെ  സഹായത്തോടെ എത്തിച്ചെന്ന് എം ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...