നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് തലയിടിച്ചുവീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയിടിച്ചുവീണ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു.
മേലുകാവിലെ ജിന്‍സി ജോണ്‍ ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടുകൂടിയായിരുന്നു സംഭവം. തിരുവല്ല സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കോട്ടയം ഭാഗത്തേക്ക് പുറപ്പെടുന്ന സമയത്ത് ബോഗിയില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്കിറങ്ങാന്‍ ശ്രമിക്കുകയും വീണ് തലക്ക് പരിക്കേല്‍ക്കുകയായിരുന്നു.

തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്.  വിഷയവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ജിന്‍സി ജോണ്‍ യാത്രചെയ്ത കമ്പാര്‍ട്ട്‌മെന്റില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാളെ കണ്ടതായി സഹയാത്രികര്‍ പറഞ്ഞതായാണ് അഭ്യൂഹം. സംഭവത്തെക്കുറിച്ച്‌ റെയില്‍വേ പോലീസും തിരുവല്ല പോലീസും വിശദമായി അന്വേഷണം നടത്തിവരികയാണ്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി അടക്കം പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ അപകടംനടന്ന സ്ഥലത്തെ സിസിടിവി പ്രവര്‍ത്തനരഹിതമാണെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....