കെ ജെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന അപവാദ പ്രചാരണം വന്നത് സിപിഐഎമ്മില്‍ നിന്നെന്ന വാദത്തിലുറച്ച് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന അപവാദ പ്രചാരണം വന്നത് സിപിഐഎമ്മില്‍ നിന്നെന്ന വാദത്തിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വി എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയുടെ യൂട്യൂബ് ചാനലില്‍ നിന്ന് വന്ന ആരോപണത്തിന്റെ പേരില്‍ തന്റെ നെഞ്ചത്ത് കയറുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ ആരോപണം ഏറ്റെടുത്തിട്ടുണ്ടാകാം. മുന്‍പ് കോണ്‍ഗ്രസുകാര്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ മനുഷ്യാവകാശവും സ്ത്രീപക്ഷവുമൊന്നും കണ്ടില്ലല്ലോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കോണ്‍ഗ്രസുകാര്‍ അതിനെ ഏറ്റെടുത്തതിനെ ഒരു തരത്തിലും താന്‍ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആന്തൂറിലെ സാജന്റെ പാവപ്പെട്ട ഭാര്യയെക്കുറിച്ച് അപവാദപ്രചരണത്തിന് തുടക്കമിട്ട എം വി ഗോവിന്ദന്‍ സ്ത്രീകൾക്കെതിരായ പ്രചരണങ്ങളെക്കുറിച്ച് തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. കെ ജെ ഷൈന്റെ പരാതിയില്‍ കേസെടുത്തത് നല്ല കാര്യമാണ്. സൈബര്‍ ആക്രമണ പരാതികളില്‍ സര്‍ക്കാര്‍ ഇരട്ടനീതിയാണ് കാണിക്കുന്നത്. അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണ പരാതിയിലും വനിതാ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതികളിലൊന്നും നാളിതുവരെയായി നടപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

0
കൊല്ലം: പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ....

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

മൈസൂരുവിൽ അധ്യാപകന്റെ മർദ്ദനമേറ്റ് 16 വയസ്സുകാരനായ വിദ്യാർത്ഥിയുടെ കണ്ണിൽ രക്തം കട്ടപിടിച്ചു

0
മൈസൂരു: കർണാടകയിലെ മൈസൂരുവിൽ അധ്യാപകന്റെ മർദ്ദനമേറ്റ് 16 വയസ്സുകാരനായ വിദ്യാർത്ഥിയുടെ കണ്ണിൽ...