ടെല​ഗ്രാഫിന്റെ മുൻ എഡിറ്റർ ആർ രാജ​ഗോപാലിന്റെ പാസ്പോർട്ട് പുതുക്കി നൽകാത്ത നടപടിയിൽ പ്രതികരിച്ച് പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുതി‍ർന്ന മാധ്യമപ്രവർത്തകനും ടെല​ഗ്രാഫിന്റെ മുൻ എഡിറ്ററുമായ ആർ രാജ​ഗോപാലിന്റെ പാസ്പോർട്ട് പുതുക്കി നൽകാത്ത നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചതെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിച്ചു.

കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിൽ കഴിഞ്ഞ മാർച്ചിൽ നടന്ന വോട്ടർ പട്ടിക തീവ്ര പരിശോധനയിലാണ് രാജഗോപാലിനെ നീക്കിയത്. അതിന്റെ തുടർച്ചയായി പാസ്പോർട്ടും നഷ്ടപ്പെട്ടിരിക്കുന്നു. ബംഗാളിലെ 27 ലക്ഷം പൗരന്മാർക്കൊപ്പം പേരുവെട്ടപ്പെട്ട രാജഗോപാൽ ട്രിബ്യൂണലിൽ അപ്പീൽ നൽകിയിരിക്കുകയാണ്. റീജിയണൽ പാസ്പോർട്ട് ഓഫീസിൽ ഉടൻ ഹാജരാവാൻ അറിയിപ്പ് ലഭിച്ചെങ്കിലും അപ്പോയിൻമെന്റ് അനുവദിച്ചത് ജൂലൈ 17 ന് മാത്രം. ഇതിനിടയിൽ അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന മകളുടെ വിവാഹത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന...

0
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി...

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...