യുഡിഎഫ് മുൻപെങ്ങും ഇല്ലാത്ത വിധം മുന്നൊരുക്കം ഇത്തവണ നടത്തിയെന്ന് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈ തെരഞ്ഞെടുപ്പിൽ ഉജ്വലമായ തിരിച്ചു വരവ് ഉണ്ടാകും, UDF മുൻപെങ്ങും ഇല്ലാത്ത വിധം മുന്നൊരുക്കം ഇത്തവണ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമല ഏറ്റവും പ്രധാനപ്പെട്ട വിഷയമായി അന്തരീക്ഷത്തിൽ നിൽക്കുന്നു. മുഖ്യന്ത്രിയുടെ വിശ്വസ്തർ ആണ് ജയിലിൽ ആയത്. നടപടി എടുക്കാൻ പോലും ഭയമാണ്. അവർ പുതിയ നേതാക്കളുടെ പേര് പറയുമോ എന്നാണ് പേടി. എസ്ഐടിക് മേൽ സമ്മർദമുണ്ട്. അല്ലെങ്കിൽ മുൻ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യേണ്ട സമയം കഴിഞ്ഞു. ജോൺ ബ്രിട്ടാസ് പാലം ആകുന്നതിന് മുൻപ് നിതിൻ ഗഡ്കരിയാണ് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള പാലം ആയത്.

അമിത് ഷാ എവിടെ ഒപ്പിടാൻ പറഞ്ഞാലും മുഖ്യമന്ത്രി ഒപ്പിടും. ജമാഅത് ഇസ്ലാമിയുമായി യുഡിഎഫിന് സഖ്യമില്ല. അവരുടെ പിന്തുണ തേടി പോയിട്ടില്ല. അവരുടെ പിന്തുണ ആവശ്യമില്ല. നേരത്തെ ജമാഅത്തുമായി ബന്ധം ഇല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.  ജമാഅത് അമീറുമായ് ചർച്ച നടത്തിയ ഫോട്ടോ പത്രത്തിൽ ഉണ്ടെന്ന് സതീശൻ. എസ്ഡിപിഐ പിന്തുണ എൽഡിഎഫിന് ഉണ്ടായിട്ടുണ്ട് എന്ന് സതീശൻ. വി എസ് മുഖ്യമന്ത്രി ആയ കാലത്ത് പാഠപുസ്തക സിലബസ് വിഷയത്തിൽ മുസ്ലീം സംഘടനകകൾ ജമാഅത്തിന് ഒപ്പം ഒരുമിച്ചിരുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...