മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വന്യജീവി ആക്രമണത്തിലെ സർക്കാർ നിഷ്ക്രിയത്വം ,സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തെ അടിസ്ഥാന വികസനം മുടങ്ങുമ്പോൾ ധൂർത്ത് നടത്തുന്നത് , പട്ടികജാതി – പട്ടിക വർഗ സ്കോളർഷിപ്പുകൾ നൽകാത്തത് , ദേശീയപാത തകർന്നിട്ട് ബി ജെപിയെ തൃപ്തിപ്പെടുത്താൻ പരാതിയില്ലെന്ന് പറഞ്ഞതടക്കം കേരളം അഭിമുഖീകരിക്കുന്ന വിഷയങ്ങളിലെ ഏഴ് ചോദ്യങ്ങളാണ് വി.ഡി സതീശൻ മുഖ്യമന്ത്രിയോട് ചോദിച്ചത്.

സതീശന്‍ മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍
1.വന്യജീവി ആക്രമണത്തിൽ എന്തുകൊണ്ട് നിഷ്‌ക്രിയത്വം പാലിക്കുന്നു?
2..ആശമാരെ അപമാനിച്ചതെന്തിന്?
3.ദേശീയപാത അഴിമതി മറച്ചുവെക്കുന്നതെന്തിന്?
4.എസ്.സി,എസ്.ടി സ്‌കോളർഷിപ്പുകൾ നൽകാത്തത് എന്തുകൊണ്ട്?
5.കേരളത്തിലെ ലഹരിയുടെ രാഷ്ട്രീയ രക്ഷാകർതൃത്വം ഏറ്റെടുക്കാത്തതെന്തുകൊണ്ട്?
6.സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുമ്പോഴും ധൂർത്ത് നടത്തുന്നതെന്തിന്?
7.റബറിന് തറവില 250രൂപ കൊടുക്കാത്തതെന്തുകൊണ്ട്? നെല്ലു സംഭരണം നടത്താത്തതെന്തുകൊണ്ട് ?

മറ്റ് വിവാദങ്ങൾ ഒഴിവാക്കി ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്ന വിഷയങ്ങളാണ് യുഡിഎഫ് അവസാന ദിവസങ്ങളിൽ ഉയർത്തികാട്ടുന്നത്. വെൽഫയർ പാർട്ടി യു ഡി എഫിനെ പിന്തുണച്ചതും, ഫലസ്തീൻ ഇസ്രായേലിൽ വിഷയവുമാണ് മുഖ്യമന്ത്രിയടക്കം പ്രചാരണത്തിൽ ഉയർത്തി കാട്ടുന്നത്. മണ്ഡലത്തിൻ്റെ പരമാവധി സ്ഥലങ്ങളിൽ എത്തനാണ് സ്ഥാനാർഥികളുടെ ശ്രമം. പ്രധാന നേതാക്കളെ ഇറക്കിയുള്ള ശക്തി പ്രകടനവും നടക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഷ്ണോയ് സംഘം ഇന്ത്യൻ യുവാക്കളെ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചു ; രഹസ്യാന്വേഷണ റിപ്പോർട്ട്

0
ഒട്ടാവ : ഇന്ത്യയിൽനിന്ന് വിദ്യാർഥിവിസയിൽ കാനഡയിലെത്തിയ യുവാക്കളെ മാഫിയാ നേതാവ് ലോറൻസ്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്. 22 കാരറ്റ് ഒരു...

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിനടിയിൽപ്പെട്ടു : യുവതിക്ക് ദാരുണാന്ത്യം ; സഹോദരന് പരിക്ക്

0
കോട്ടയം : നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു...

ചെങ്ങന്നൂർ ഉമയാറ്റുകരയിൽ ജനവാസ മേഖലയിൽ കൂറ്റൻ പെരുമ്പാമ്പ് ; പിടികൂടി വനംവകുപ്പ്

0
ആലപ്പുഴ: ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഉമ്മിയാറ്റുകരയിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി....