കലാസൃഷ്ടിയുടെ ഉള്ളടക്കത്ത തിരുത്തിക്കുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭീഷണിപ്പെടുത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും കലാസൃഷ്ടിയുടെ ഉള്ളടക്കത്ത തിരുത്തിക്കുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിവാദമായതോടെ പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ വെട്ടിത്തിരുത്തലുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സതീശന്റെ വിമര്‍ശനം. സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്.

വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ടയെന്ന് സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നതും മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 23330

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവ്, എം ഡി എം എ കടത്ത് ; ഡിവൈഎഫ്ഐ നേതാവുൾപ്പെടെ...

0
തൊടുപുഴ : ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം...

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...