തിരുവനന്തപുരം : നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. തുടര്‍ന്ന് പ്രതിപക്ഷം സഭാകവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയപ്പോള്‍ തന്നെ സര്‍ക്കാരിനെതിരായ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കര്‍ രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മുദ്രവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിലയുറപ്പിച്ചതോടെ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.