വനം വകുപ്പ് ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കാൻ മുറിക്കുന്നത് 25 മരങ്ങൾ ; പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ : കനോലി പ്ലോട്ടിൽ മരം മുറിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ യുവജന സംഘടനകൾ. മരം മുറിച്ച് നീക്കുന്നത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. വനം വകുപ്പിന് ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കാനാണ് കനോലി പ്ലോട്ടിലെ മരം മുറിച്ച് നീക്കുന്നത്.25 മരങ്ങൾ മുറിക്കാനാണ് വനം വകുപ്പ് അനുമതി നൽകിയത്.

മരം മുറിച്ച് തുടങ്ങിയതോടെ പ്രതിഷേധവും ഉയർന്നു. 5 മരങ്ങൾ മുറിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ യുവജന സംഘടനകളും പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധം ഉയർത്തിയത്. തുടർന്ന് നിർത്തിവെച്ച മരം മുറി ഇന്ന് പുലർച്ചെ വീണ്ടും ആരംഭിച്ചതോടെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.

മരം മുറിക്കുന്നതോടെ പാരിസ്ഥിതിക പ്രത്യാഘതങ്ങൾക്കൊപ്പം കനോലിയുടെ വിനോദ സഞ്ചാര സാധ്യതകളും ഇല്ലാതാക്കുമെന്നുമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. കനോലിയുടെ സൗന്ദര്യം കൂടി ഇല്ലാതാക്കുന്ന വനം വകുപ്പ് നടപടി അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. എന്നാൽ കെട്ടിടം നിർമാണവുമായി മുന്നോട്ട് പോകാനാണ് വനം വകുപ്പ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...