വിമുക്ത ഭടന്മാരുടെ സംസ്‌കാര ചടങ്ങില്‍ സേനാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണം ; ഉത്തരവിറക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിമുക്ത ഭടന്മാരുടെ സംസ്‌കാര ചടങ്ങില്‍ സേനാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സിആര്‍പിഎഫ് ഉത്തരവിറക്കി. സംസ്‌കാര ചെലവിനായി 8000 രൂപ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ചടങ്ങ് മാന്യമായി നടക്കുന്നുവെന്ന് സേന ഉറപ്പാക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ബിഎസ്‌എഫ് നടപ്പാക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് സിആര്‍പിഎഫ് നടപടി. സൈനികന്റെ വീടിന് ഏറ്റവും അടുത്തുള്ള സിആര്‍പിഎഫ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കണം. ഡയറക്ടര്‍ ജനറലിനു വേണ്ടി ഇവര്‍ റീത്ത് സമര്‍പ്പിക്കണം. മരണശേഷം ഭാര്യയും മക്കളും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ അക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും വ്യക്തമാക്കി. അര്‍ധസേനാ വിഭാഗങ്ങളായ ഐടിബിപി, സിഐഎസ്‌എഫ് എന്നിവയും വൈകാതെ ഇതു നടപ്പാക്കും.

ഉത്തരവിന്റെ പകര്‍പ്പ് വിമുക്ത ഭടന്മാരുടെ സംഘടനകള്‍ക്കു കൈമാറി. വിമുക്ത ഭടന്മാര്‍ വ്യക്തിവിവരങ്ങള്‍ സമീപമുള്ള സേനാ യൂണിറ്റുകളില്‍ ഏല്‍പിക്കണമെന്നും ഉത്തരവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഓള്‍ ഇന്ത്യ സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്‌സസ് എക്‌സ് സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ വെബ്‌സൈറ്റില്‍ (www.aicpmfewa.com) ലഭ്യമാണെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.എസ് നായര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...