മദ്രസ പഠനസമയത്ത് ഓണ്‍ ലൈന്‍ ക്ലാസുകള്‍ ഒഴിവാക്കണം ; വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മദ്രസ പഠനസമയത്ത് വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ രാവിലെ ഒഴിവാക്കണമെന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് വിവാദത്തില്‍. രാവിലെ 8.30 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തരുതെന്നും, ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നല്‍കണമെന്നും ജില്ലാ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നിന്ന് നല്‍കിയ ഉത്തരവില്‍ പറയുന്നു.

ആത്മീയ വിദ്യാഭ്യാസത്തിന് പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍, ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് അദ്ധ്യാപകരില്‍ നിന്നും രക്ഷകര്‍ത്താക്കളില്‍ നിന്നും ഉയരുന്നത്. മദ്രസയില്‍ ക്ലാസുകള്‍ നടക്കുമ്പോള്‍ സ്‌കൂളുകളില്‍ ഓണ്‍ലെെന്‍ ക്ലാസുകള്‍ നടത്തുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറന്നെങ്കിലും ഇപ്പോഴും ഓണ്‍ലൈന്‍ ആയാണ് ക്ലാസുകള്‍ സജീവമായി മുന്നോട്ട് പോകുന്നത്. രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് മണി വരെയാണ് സ്‌കൂളുകളിലെ ക്ലാസുകളുടെ സമയക്രമം. എങ്കിലും പ്രഭാത സമയത്തും ക്ലാസുകള്‍ നടക്കുന്നുണ്ട്. ആത്മീയ വിദ്യാഭ്യാസത്തിന് പരിഗണന നല്‍കുന്നതിനാല്‍ രാവിലെ 8.30 വരെയുള്ള സമയത്ത് സ്‌കൂളുകള്‍ ക്ലാസുകള്‍ ഒഴിവാക്കണം. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നല്‍കണം’. ഉത്തരവില്‍ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....