കണ്ണൂരില്‍ വിമാനമിറങ്ങിയശേഷം കാണാതായ യുവാവിനെ റിസോര്‍ട്ടില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മട്ടന്നൂര്‍ : ഗള്‍ഫില്‍നിന്ന് കണ്ണൂരില്‍ വിമാനമിറങ്ങിയശേഷം കാണാതായ ശ്രീകണ്ഠാപുരം ഏരുവേശി സ്വദേശിയായ യുവാവിനെ വയനാട് ബത്തേരിയിലെ റിസോര്‍ട്ടില്‍ കണ്ടെത്തി. ഏരുവേശി അമ്പഴത്തുംചാലിലെ കുന്നേല്‍ സജു മാത്യുവിനെയാണ് (33) കണ്ടെത്തിയത്. കാണാതായെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് കുടിയാന്മല എസ്‌ഐ നിബിന്‍ ജോയിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.

കഴിഞ്ഞ എട്ടിന് രാത്രി ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ സജു മാത്യുവിനെ കാണാതാവുകയായിരുന്നു. വിമാനത്താവളത്തിലെ നിരീക്ഷണ ക്യാമറയില്‍ ഇയാള്‍ പുറത്തുവന്ന് ഒരു കാറില്‍ കയറുന്ന ദൃശ്യം ലഭിച്ചിരുന്നു. ഈ കാര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മേപ്പാടി സ്വദേശിനിയാണ് ആര്‍.സി ഉടമയെന്ന് കണ്ടെത്തി. ഇവരുടെ മകനില്‍നിന്ന് ശരത്ത് എന്നയാള്‍ കാര്‍ ഓടിക്കാന്‍ വാങ്ങിയതായിരുന്നു. ശരത്ത് സജു മാത്യുവിന്റെ സുഹൃത്താണ്.

ഈ കാറിലാണ് സജു ബത്തേരിയിലെത്തിയത്. അവിടെ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. എങ്കിലും പരാതിയും കേസുമുള്ളതിനാല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...