ശമ്പള പരിഷ്‌കരണം നടപ്പിലാക്കണം ; കെഎസ്ആര്‍ടിസിയില്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശമ്പള പരിഷ്‌കരണം നടപ്പിലാക്കണം ആവശ്യം ഉന്നയിച്ച് കെഎസ്ആര്‍ടിസിയില്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക്. യുഡിഎഫ് സംഘടനയായ ടിഡിഎഫാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനോടു യോജിക്കുന്ന മറ്റു സംഘടനകളുമായി ആലോചിച്ചു തീയതി പിന്നീടു പ്രഖ്യാപിക്കുമെന്നും ടിഡിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ശമ്പള പരിഷ്‌കരണം, ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്‍കുക എന്നീ ആവശ്യങ്ങളാണ് ടിഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ലെന്നും ഈ മാസം 15 മുതല്‍ ചീഫ് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. സംയുക്ത തൊഴിലാളി യൂണിയന്‍ നേരത്തേ ശമ്പള പരിഷ്‌കരണ ആവശ്യം ഉന്നയിച്ചു സമരം നടത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് ടിഡിഎഫ് പറഞ്ഞു. നേരത്തേത് സൂചനാ പണിമുടക്കായിരുന്നു. ഉറപ്പുകള്‍ പാലിക്കാത്തതിനാലാണ് വീണ്ടും സമരമെന്നും ടിഡിഎഫ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...