പ്ലസ് വണ്‍ സീറ്റ് വിഷയം ; വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പ്ലസ് വണ്‍ സീറ്റ് വിഷയം വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു . മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിട്ടും ആഗ്രഹിച്ച വിഷയത്തിന് പ്രവേശനം നേടാനാകാത്ത കുട്ടികള്‍ നേരിട്ട് വിദ്യാഭ്യാസ മന്ത്രിയെ കാണാനെത്തി. ആലപ്പുഴ പുന്നപ്രയില്‍ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് വി.ശിവന്‍കുട്ടിക്ക് മുന്നില്‍ സങ്കടം പറഞ്ഞത്. ഈ മാസം 23നകം പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് വണിന് അധിക സീറ്റുകള്‍ അനുവദിച്ചിട്ട് അത് എടുക്കാന്‍ ചിലസ്‌കൂളുകള്‍ തയാറാകുന്നില്ലെന്ന പരാതിയും രക്ഷിതാക്കള്‍ മന്ത്രിയോട് പറഞ്ഞു.

പ്ലസ് വണിന് സയന്‍സ് പഠിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന കുട്ടികളില്‍ ചിലരാണ് ഇവര്‍. എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ട്. ഇതുവരെയും പ്രവേശനം കിട്ടിയിട്ടില്ല. ഒടുവില്‍ ആലപ്പുഴ പുന്നപ്രയില്‍ വിദ്യാഭ്യാസ മന്ത്രി എത്തുന്നതറിഞ്ഞ് സങ്കടം പറയാനെത്തിയതാണ് ഇവർ. കിട്ടിയ മാര്‍ക്കിന്റെ പകര്‍പ്പ് ഉള്‍പ്പെടെ മന്ത്രിക്ക് പരാതി നല്‍കി. ഉപരിപഠനം എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആവര്‍ത്തിച്ചു. ഈ മാസം 23 ന് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അടക്കം അനുവദിക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്,

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...