തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ഫ്ളക്സുകളും ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യാന്‍ പൊതുഭരണവകുപ്പിന്റെ ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികളുടേയും സര്‍ക്കാരിന്റേയും ഭരണ നേട്ടം വിശദീകരിക്കുന്നവയാണ് നീക്കം ചെയ്യാന്‍ ആണ് ഉത്തരവ്. പുതിയ നിര്‍ദേശം മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ്. സംസഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫെബ്രുവരി 26 മുതല്‍ നിലവില്‍ വന്നു. എന്നാല്‍ ഇത് പാലിക്കാത്തതിനാല്‍ നിരവധി പരാതികള്‍ ആണ് സര്‍ക്കാരിന് ലഭിച്ചത്.
പരിശോധനയില്‍ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന പോസ്റ്ററുകളും ഫ്‌ളക്‌സുകളും സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകളിലും അവയുടെ ക്യാമ്പസുകളിലും സ്ഥാപിച്ചിരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സര്‍ക്കാരിന്റേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നേട്ടങ്ങള്‍ വിശദീകരിക്കുന്നവയാണ് എല്ലാ ഫ്ളക്‌സുകളിലും ഉള്ളത്. ഇത് കണക്കിലെടുത്താണ് ഇവ നീക്കം ചെയ്യാന്‍ പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഉത്തരവിട്ടത്.