സുപ്രീം കോടതിയുടെ പരിസ്ഥിതിലോല മേഖലയിലെ ഉത്തരവ് മറികടക്കാൻ കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വനമേഖലയിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് മറികടക്കാനുള്ള പദ്ധതി തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ജനവാസ മേഖലകളെ ബാധിക്കുന്ന ഒരു നിലപാടിനെയും സർക്കാർ പിന്തുണയ്ക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പ്രതിപക്ഷം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തി. വനാതിർത്തിയോട് ചേർന്നുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ നിയമോപദേശം തേടി വനം മന്ത്രി എ.കെ ശശീന്ദ്രൻ അഡ്വക്കേറ്റ് ജനറലിനെ കണ്ടു.

അരമണിക്കൂർ നീണ്ട യോഗത്തിൽ വിധിയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. വിധിയെ മറികടക്കാൻ കൃത്യമായ പദ്ധതി തയ്യാറാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വിധി സംബന്ധിച്ച കേരളത്തിന്റെ ആശങ്കകൾ കോടതിക്ക് മുന്നിൽ അറിയിക്കാനും തത്വത്തിൽ തീരുമാനമായിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് ദൗർഭാഗ്യകരമാണെന്നും ജനവാസ മേഖലകളെ ബാധിക്കുന്ന ഒരു നിലപാടിനെയും സർക്കാർ പിന്തുണയ്ക്കില്ലെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...