ബംഗ്ലാദേശിലും ബുർഖ നിരോധനം ; ആൺകുട്ടികൾ ബുർഖ ധരിച്ച് ക്ലാസിലേക്ക് വരുന്നതായി പോലീസ് 

For full experience, Download our mobile application:
Get it on Google Play

ബംഗ്ലാദേശ് : കർണാടക മാതൃകയിൽ ബംഗ്ലാദേശിലും ബുർഖ നിരോധനം. സെൻബാഗിലെ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ബുർഖ ധരിക്കുന്നത് വിലക്കി മാനേജ്മെന്റ്. ഉത്തരവിന് പിന്നാലെ വ്യാപക പ്രതിഷേധം വിവിധയിടങ്ങളിൽ അരങ്ങേറി. ഒടുവിൽ മാനേജ്മെന്റ് ഉത്തരവ് പിൻവലിച്ചു. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നോഖാലിയിലെ സെൻബാഗ് ഉപജില്ലയിലാണ് സംഭവം. ഈ മാസം ആദ്യമാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ക്ലാസിൽ കയറിയ ശേഷം പെൺകുട്ടികൾ മുഖം മറയ്ക്കാൻ പാടില്ലെന്നായിരുന്നു മാനേജ്മെന്റ് ഉത്തരവ്. നോട്ടീസ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും ആശയക്കുഴപ്പത്തെ തുടർന്നാണ് ഉത്തരവ് പിൻവലിക്കേണ്ടി വന്നതെന്നും അധികൃതർ അറിയിച്ചു.

സമീപത്തെ ആൺകുട്ടികൾ ബുർഖ ധരിച്ച് പെൺകുട്ടികളുടെ ക്ലാസിലേക്ക് വരുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രാദേശിക പോലീസ് പറഞ്ഞു. സ്കൂളിൽ പഠിക്കാത്ത പെൺകുട്ടികൾ പോലും ക്ലാസിൽ വരാറുണ്ട്. പെൺകുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് സ്‌കൂൾ അധികൃതർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ബുർഖ നിരോധനത്തെക്കുറിച്ച് നോട്ടീസിൽ പറയുന്നില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞും ഇതിനെതിരെ ജനങ്ങൾ പ്രതിഷേധത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...