യു.ഡി.എഫ് എം.പിമാരോട് ചേംബറിൽ വന്നുകാണാൻ സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പോലീസ് കൈയേറ്റം ചെയ്ത സംഭവത്തിൽ ചേംബറിൽ വന്നുകണ്ട് വിശദാംശങ്ങൾ‌ എഴുതി നൽകാൻ എം.പിമാരോട് സ്പീക്കർ ഓംബിർള ആവശ്യപ്പെട്ടു. ഡെൽഹി പോലീസിനെതിരെ ലോക്സഭാ സ്പീക്കർക്ക് എം.പിമാർ പരാതി നൽകിയിരുന്നു. തുടർന്നാണ് ചേംബറിൽ വന്നുകണ്ട് കാര്യങ്ങൾ വിശദമാക്കാൻ സ്പീക്കർ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്. വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചാണ് ഡൽഹി പോലീസ് തടഞ്ഞത്. സംഘർഷത്തിനിടെ പോലീസ് ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിക്കുകയും ടി.എന്‍ പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും കൈയേറ്റം ചെയ്യുകയുമായിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് എംപിമാരായ ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം പുറമേ നിന്ന് ആരേയും ഉള്‍പ്പെടുത്താതെ വിജയ് ചൗക്കില്‍ നിന്ന് എംപിമാര്‍ തന്നെ പ്രതിഷേധവുമായി ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് നീങ്ങുകയായിരുന്നു. ഇതിനുശേഷം പാര്‍ലമെന്റിലേക്ക് പോകുകയെന്നതാണ് എംപിമാര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ഡല്‍ഹി പോലീസ് വഴിയില്‍ തടയുകയായിരുന്നു.

സംഘർഷത്തിനിടെ ഡീന്‍ കുര്യാക്കോസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമമുണ്ടായി. കെ.മുരളീധരനെതിരേയും ബെന്നി ബെഹ്നാന്‍ എംപിക്കെതിരേയും കൈയേറ്റമുണ്ടായി. വനിത പോലീസുകാരെ പോലും ഉപയോഗപ്പെടുത്താതെ പുരുഷ പോലീസ് രമ്യ ഹരിദാസിനേയും തടഞ്ഞു. തുടര്‍ന്ന് അതിക്രമം തടയാന്‍ ഹൈബി ഈഡന്‍ രമ്യയ്ക്ക് സംരക്ഷണമൊരുക്കി. തുടര്‍ന്നാണ് പ്രതിഷേധവുമായി പാര്‍ലമെന്റിലെത്തിയ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...