Thursday, March 28, 2024 5:10 pm

ദി കശ്മീർ ഫയൽസിനെ വിമർശിച്ച ദളിതന് മർദനം ; ക്ഷേത്ര മുറ്റത്ത് മൂക്ക് കൊണ്ട് മാപ്പെഴുതിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : രാജസ്ഥാനിലെ ആൽവാറിൽ ദളിത് യുവാവിനോട് ക്രൂരത. ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയെ വിമർശിച്ച് പോസ്റ്റിട്ടതിനാണ് രാജേഷ് കുമാറിനെ മർദിച്ചത്. യുവാവിനെ അടുത്തുള്ള ക്ഷേത്രത്തിൽ എത്തിച്ച് മൂക്ക് കൊണ്ട് നിലത്ത് ക്ഷമാപണം എഴുതിപ്പിച്ചു. സംഭവത്തിൽ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബെഹ്‌റോർ പ്രദേശത്തെ ഗോകുൽപൂർ ഗ്രാമത്തിലാണ് സംഭവം. കശ്മീർ ഫയൽസുമായി ബന്ധപ്പെട്ട് രാജേഷ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം. വിമർശനം ശക്തമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ചിലർ യുവാവിനെ മർദിച്ചു. ശേഷം ക്ഷേത്രത്തിൽ വെച്ച് മൂക്ക് കൊണ്ട് മാപ്പ് എഴുതിപ്പിക്കുകയും ചെയ്തു.

Lok Sabha Elections 2024 - Kerala

അക്രമികൾ തന്നെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. വിഡിയോ വൈറലായതോടെ ബെഹ്‌റോർ പോലീസ് 11 പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ 7 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബെഹ്‌റോർ എസ്.പി പറഞ്ഞു. ഒരു സ്വകാര്യ ബാങ്കിൽ സീനിയർ സെയിൽസ് മാനേജരാണ് രാജേഷ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യപിച്ച് വിമാനം പറത്തി ; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

0
ന്യൂഡൽഹി: മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. കഴിഞ്ഞയാഴ്ചയാണ്...

പ്രക്കാനത്ത് നിരവധി കുടുംബങ്ങൾ ബിജെപിയിലേക്ക്

0
പത്തനംതിട്ട : പ്രക്കാനത്ത് നിരവധി കുടുംബങ്ങൾ പുതിയതായി ബി.ജെ.പിയിൽ ചേർന്ന് എൻ.ഡി.എ.സ്ഥാനാർത്ഥി അനിൽ...

അപേക്ഷകർക്ക് വ്യക്തമായ വിവരം നൽകാത്ത മൂന്ന് ഓഫീസർമാർക്ക് പിഴ ഈടാക്കി

0
മലപ്പുറം : വിവരാവകാശ അപേക്ഷകർക്ക് വ്യക്തമായ വിവരവും രേഖകളും നൽകാത്ത...

ഡല്‍ഹി മദ്യനയ അഴിമതി കേസ് : കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍

0
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍...