കായലിൽ കക്കൂസ്‌മാലിന്യം തള്ളാൻവന്ന വാഹനം സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

മുതുകുളം : കായലിൽ കക്കൂസ്‌മാലിന്യം തള്ളാൻവന്ന വാഹനം സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവ്. കായംകുളം കണ്ണമ്പള്ളി ഭാഗം വാലയിൽ കിഴക്കതിൽ അനിൽകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ടാങ്കർലോറിയാണ് സർക്കാരിലേക്കു കണ്ടുകെട്ടാൻ ചെങ്ങന്നൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ജി. നിർമൽകുമാർ ഉത്തരവിട്ടത്. വാഹനം കക്കൂസ്‌മാലിന്യവുമായി പാർക്കുചെയ്തിരുന്നത്‌ കായലിൽ തള്ളുന്നതിനാണെന്ന് സാഹചര്യത്തെളിവിന്‍റെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് ഉത്തരവിറക്കിയത്. ഈ വാഹനത്തിന് ഇത്തരം പ്രവൃത്തികൾക്കെതിരേ നേരത്തേ നോട്ടീസും നൽകിയിരുന്നു. വാഹനം ലേലംചെയ്ത് സർക്കാരിലേക്കു മുതൽക്കൂട്ടുന്നതിന് ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 22-ന് ആറാട്ടുപുഴ കിഴക്കേക്കര കൊച്ചിയുടെ ജെട്ടിക്കു വടക്ക് കായലോരത്തെ പുരയിടത്തിലാണ് മാലിന്യംനിറച്ച ടാങ്കർലോറി നാട്ടുകാർ തടഞ്ഞ് പോലീസിനു കൈമാറിയത്. കണ്ടല്ലൂർ സ്വദേശി വൈശാഖ് എന്നയാളാണ് വാഹനം കൊണ്ടുവന്നത്. അറാട്ടുപുഴ പഞ്ചായത്തും വാഹനത്തിന് 5,000 രൂപ പിഴ ചുമത്തിയിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...