ഭിന്നശേഷി പെന്‍ഷന്‍ തുക അനുവദിക്കാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ‘മൂന്ന് മക്കളുടേയും വിദ്യാഭ്യാസം മുടങ്ങുമെന്ന അവസ്ഥയിലാണ്
അത് മുടങ്ങാതിരിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ സാറേ’….’ ഈ പരാതി കേട്ട് അന്വേഷണം നടത്തി ഉടനടി നടപടിക്ക് മന്ത്രിയുടെ ഉത്തരവ്. നിറകണ്ണുകളോടെ വെച്ചുച്ചിറ സ്വദേശിനി അനുവര്‍ഗീസ് പറഞ്ഞ പരാതി കേട്ട് ഉടനടി നടപടിക്ക് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനിലാണ് ഉത്തരവ് നല്‍കിയത്. റാന്നി താലൂക്ക് തല അദാലത്തിലേക്ക് അനുവര്‍ഗീസ് എത്തിയത് അഞ്ച് വര്‍ഷം മുന്‍പ് മരത്തില്‍ നിന്ന് വീണ് കിടപ്പിലായ തന്റെ ഭര്‍ത്താവായ മാത്യു വര്‍ഗീസിന്റെ ഭിന്നശേഷി പെന്‍ഷന് വേണ്ടിയാണ്.

കഴിഞ്ഞ ജൂണ്‍ വരെ ലഭിച്ച ഭിന്നശേഷി പെന്‍ഷന്‍ പെട്ടെന്ന് മുടങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് മക്കളുടേയും പഠനം പാതി വഴിയില്‍ മുടങ്ങുമെന്ന അവസ്ഥയിലായി. മക്കളുടെ വിദ്യാഭ്യാസം മാത്രമല്ല പട്ടിണിയും ഇവരെ വേട്ടയാടാന്‍ തുടങ്ങി. അപകടം സംഭവിച്ചതിന് ശേഷം മാത്യുവിന് ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കില്ല. അനു തന്നെയാണ് ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്. മറ്റ് വരുമാനമാര്‍ഗങ്ങളൊന്നുമില്ലാത്ത അനു പെന്‍ഷന്‍ തുകയ്ക്ക് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങി മടുത്തപ്പോഴാണ് അദാലത്തിലേക്ക് പരാതിയുമായി എത്തിയത്.

ഭക്ഷ്യമന്ത്രിയെ കണ്ട് അനു തന്റെ അവസ്ഥ അറിയിച്ചപ്പോള്‍ മുടങ്ങാനുള്ള കാരണം മന്ത്രി ഉദ്യോഗസ്ഥരോട് ആരായുകയും മാത്യുവര്‍ഗീസിന് റബര്‍ ബോര്‍ഡ് സബ്സിഡി ലഭിക്കുന്നതിനാലാണ് ഭിന്നശേഷി പെന്‍ഷന്‍ മുടങ്ങിയതെന്ന് കണ്ടെത്തുകയും ചെയ്തു. എണ്‍പത് ശതമാനം വൈകല്യം മാത്യുവിന് ഉണ്ടെന്നുള്ളത് പരിഗണിച്ച് ഭിന്നശേഷി പെന്‍ഷന്‍ തുക അനുവദിക്കാന്‍ മന്ത്രി ഉത്തരവിട്ടതോടെ മനസ് നിറഞ്ഞാണ് അനു മടങ്ങിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...